നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട; വേഗത കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

Wait 5 sec.

നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമായി നമ്മുടെ കയ്യിലുള്ള മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു. ഫോൺ ഇല്ലാതെ ഒരു ദിവസം മുന്നോട്ട് കൊണ്ടുപോകുകയെന്നത് പലർക്കും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്രയേറെ സമയം നാം ദിവസവും മൊബൈൽ ഫോണുകളിൽ ചെലവഴിക്കാറുണ്ട്. നമ്മുടെ പല ആവശ്യങ്ങളും ഇന്ന് നിറവേറുന്നത് ഫോൺ ഉള്ളതുകൊണ്ടാണെന്ന് തന്നെ പറയാം. എന്നാൽ നമ്മുടെ കയ്യിലുള്ള ആൻഡ്രിയിഡ് ഫോണുകൾ ഇടയ്ക്കൊക്കെ നമുക്ക് ചില പണികൾ തരാറുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫോൺ ഹാങ്ങ് ആകുക എന്നത്. ഇങ്ങനെ ഫോൺ ഹാങ്ങ് ആകുന്നതും സ്ലോ ആകുന്നതും വളരെയധികം ബുദ്ധിമുട്ട് നമുക്ക് ഉണ്ടാക്കാറുണ്ട്. എന്നാൽ ഇങ്ങനെ ഫോൺ സ്ലോ ആകുന്നത് ഒഴിവാക്കാൻ ഫോണിനകത്ത് തന്നെ ചില കാര്യങ്ങൾ ചെയ്യാനാകും. ഇത്തരത്തിൽ ഫോണിന്റെ സ്പീഡ് ബൂസ്റ്റ് ചെയ്യാനുള്ള എളുപ്പവഴികൽ എന്തൊക്കെയാണെന്ന് നോക്കാം.ALSO READ: എത്ര കിട്ടിയാലും പഠിക്കില്ല; 2025-ൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചത് ഈ പാസ്‌വേഡുകൾപലപ്പോഴും ജങ്ക് ഫയലുകളും കാഷെയും ഫോണിൽ നിറഞ്ഞിരിക്കുന്നതിനാലാണ് വേഗതയുടെ പ്രശ്നങ്ങൾ ഫോണിൽ ഉണ്ടാകുന്നത്. ഈ ഫയലുകൾ നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ഭൂരിഭാഗം സ്പേസും എടുക്കുന്നവയാണ്. എന്നാൽ ഇതിന് എളുപ്പത്തിൽ പരിഹാരം കാണാൻ നമുക്ക് സാധിക്കും. ഇതിനായി ഫോൺ ട്രാഷ് ഇല്ലാതാക്കുകയാണ് ചെയ്യേണ്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗൂഗിൾ ഫോട്ടോകളിൽ നിന്ന് ട്രാഷ് ഇല്ലാതാക്കുക എന്നത്. സ്‌മാർട്ട്‌ഫോണിൽ രണ്ടാമത്തെ ഗാലറിയായി പ്രവർത്തിക്കുന്ന ഒരു ആപ്പാണ് ഗൂഗിൾ ഫോട്ടോസ്.നമ്മുടെ എല്ലാ ഫോട്ടോകളും വീഡിയോകളും പ്രത്യേക ഫോൾഡറുകളിൽ ഗൂഗിൾ ഫോട്ടോസിൽ സൂക്ഷിക്കുന്നു. ഇവയുടെ ബാക്കപ്പ് ഗൂഗിൾ വഴി എടുക്കുന്നു. അതുകൊണ്ട് തന്നെ നമ്മുടെ ഫോൺ എവിടെയെങ്കിലും നഷ്ടപ്പെട്ടുകഴിഞ്ഞാൽ മീഡിയ സംരക്ഷിക്കപ്പെടും.ഈ ഗൂഗിൾ ഫോട്ടോസിൽ നിങ്ങൾ ഇല്ലാതാക്കുന്ന ഫയലുകൾ 60 ദിവസത്തേക്ക് സൂക്ഷിച്ച് വയ്ക്കുന്ന ട്രാഷ് ഫോൾഡർ ഉണ്ട്. ഇതിൽ നമ്മൾ ഡിലീറ്റ് ചെയ്‌താൽ പോലും അവ വന്ന നിൽക്കും. ഇത് നമുക്ക് ഉടനടി തന്നെ ഇല്ലാതാക്കാൻ സാധിക്കും. ഇതിനായി ഗൂഗിൾ ഫോട്ടോസ് ആപ്പ് തുറന്ന് ലൈബ്രറിയിൽ ടാപ്പ് ചെയ്ത് ബിൻ ഓപ്ഷൻ കണ്ടെത്തി ഇത്തരം ട്രാഷ് ഫയലുകൾ ഡിലീറ്റ് ചെയ്യാം. ബിൻ ഫോൾഡറിലെ എല്ലാ ട്രാഷ് ഫയലുകളും നീക്കം ചെയ്യും.ALSO READ: സുരക്ഷ മുഖ്യം; വാട്‌സ്ആപ്പിൽ പുതിയ ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നുഅതേപോലുള്ളതാണ് ഗൂഗിൾ ഫയൽസിൽ നിന്ന് ട്രാഷ് ഇല്ലാതാക്കുക എന്നുള്ളത്. നമ്മുടെ ഫോണിൽ തന്നെ ഉള്ള ഇൻബിൽറ്റ് ഫയൽ മാനേജറിനേക്കാളും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന ഒരു ഫയൽ മാനേജർ ആപ്പാണ് ഗൂഗിൾ ഫയൽസ്. ഈ ഗൂഗിൾ ഫയൽസിലെ ട്രാഷും ഇത്തരത്തിൽ ഡിലീറ്റ് ചെയ്‌താൽ നമുക്ക് സ്റ്റോറേജും സ്പീഡും ലഭിക്കും. ഇതിനായി ഗൂഗിൾ ഫയൽസ് എടുത്ത് ഇടതുവശത്തുള്ള മൂന്ന് ലൈനുകളിൽ ക്ലിക്ക് ചെയ്യുക. ശേഷം ട്രാഷിൽ ടാപ്പുചെയ്‌ത് ഓൾ ടൈപ്സ് തെരഞ്ഞെടുക്കുക. ഡിലീറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക. ഇത് ഒരു സ്ഥിരീകരണത്തിനായി ആവശ്യപ്പെടും. ഇതിൽ കൺഫർമേഷൻ നൽകി കഴിഞ്ഞാൽ ആ ഫയലുകൾ ശാശ്വതമായി ഇല്ലാതാക്കപ്പെടും.മറ്റൊന്ന് . കാഷെ, ഡൗൺലോഡ് ഫയലുകൾ എന്നിവ ഒഴിവാക്കുക എന്നതാണ്. ഫോൺ കൂടുതൽ സ്റ്റോറേജ് ഫ്രീ ആക്കാൻ കാഷെയും ആവശ്യമില്ലാത്ത ഡൗൺലോഡ് ചെയ്‌ത ഫയലുകളും ഒഴിവാക്കാവുന്നതാണ്. കാഷെ ശൂന്യമാക്കാൻ, സെറ്റിങ്സ് തുറന്ന് റിലേറ്റീവ് ആപ്പിൾ ക്ലിക്ക് ചെയ്യുക. തുടർന്ന് ക്ലിയർ കാഷെയിൽ ക്ലിക്ക് ചെയ്യുക. കാഷെ ഡാറ്റ നിറഞ്ഞ് അടഞ്ഞ സ്റ്റോറേജ് ഇങ്ങനെ ഫ്രീയാക്കാം. സ്മാർട്ട്‌ഫോൺ പ്രകടനം വർധിപ്പിക്കാനും ആവശ്യമില്ലാത്ത, ഡൗൺലോഡ് ഫോൾഡറിൽ നിന്ന് നിങ്ങൾക്ക് ഫയലുകൾ ഇല്ലാതാക്കാനും ഇതിലൂടെ കഴിയും ഇത്തരത്തിൽ ഫോണിന്റെ സ്ലോ മോഷൻ നിയന്ത്രിക്കാം.ALSO READ: ‘അറട്ടൈ‘യുടെ ഡിമാൻഡ് ഇടിയുന്നുവോ; ഇന്ത്യയിലെ മികച്ച 100 ആപ്പുകളുടെ പട്ടികയിൽ നിന്ന് പുറത്തേക്ക്അതോടൊപ്പം ഉപയോഗശൂന്യമായ ആപ്പുകളും ഗെയിമുകളും അൺഇൻസ്റ്റാൾ ചെയ്യുക, നിങ്ങളുടെ അധിക ഡാറ്റ സംഭരിക്കാൻ SD കാർഡ് അല്ലെങ്കിൽ പെൻ ഡ്രൈവ് പോലുള്ള ബാഹ്യ സംഭരണ ​​ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഈ പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. കൂടാതെ പലപ്പോഴും നമ്മൾ പല സൈറ്റുകളും ബ്രൗസ് ചെയ്യുമ്പോൾ അല്ലെങ്കിൽ അബദ്ധവശാൽ ചില പരസ്യങ്ങളിൽ ക്ലിക്ക് ചെയ്ത് നമ്മുടെ അറിവില്ലാതെ നമ്മുടെ ഫോണിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്യാറുണ്ട്. ഇത് ഫോൺ ഹാങ്ങ് ആകുന്നതിനും സ്ലോ ആകുന്നതിനും കാരണമാകുന്നു. ഇത് ഇല്ലാതാക്കാൻ ഫോൺ പതിവായി പരിശോധിക്കുകയും സംശയാസ്പദമായ ഏതെങ്കിലും ആപ്പുകൾ ഉണ്ടെങ്കിൽ അവ അൺഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.The post നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ സ്ലോ ആകുന്നുണ്ടോ? ആശങ്കപ്പെടേണ്ട; വേഗത കൂട്ടാൻ ഈ കാര്യങ്ങൾ ചെയ്തുനോക്കൂ appeared first on Kairali News | Kairali News Live.