മനുഷ്യാവകാശങ്ങളെ കാറ്റിൽ പറത്തി ബുൾഡോസർ രാജ് തുടർന്ന് അസമിലെ ബിജെപി. ഗോൾപാറ ജില്ലയിലെ വനഭൂമി ‘കൈയേറ്റങ്ങൾ’ ഒഴിപ്പിക്കാനെന്ന പേരിൽ 600 കുടുംബങ്ങളെയാണ് അസമിലെ ഹിമന്ത ബിശ്വ ശർമ്മ സർക്കാർ വഴിയാധാരമാക്കിയത്. ഏകദേശം 376 ഏക്കറിൽ കൂടുതൽ ഭൂമിയിലുള്ള കെട്ടിടങ്ങളാണ് പൊളിച്ചു മാറ്റുന്നത്. കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി ദിവസങ്ങൾക്കകം പൊളിച്ചു നീക്കൽ ആരംഭിക്കുകയായിരുന്നു. ഒഴിപ്പിക്കൽ പ്രവർത്തനം “സമാധാനപരമായി” പുരോഗമിക്കുകയാണെന്നും എഴുപത് ശതമാനം ആൾക്കാരും ഒഴിഞ്ഞു പോയതായും ഗോൾപാറ ഡെപ്യൂട്ടി കമ്മീഷണർ പ്രൊദീപ് തിമുങ് പറഞ്ഞു. ബാക്കിയുള്ളവരെ കുടിയിറക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിയിറക്കപ്പെടുന്ന കുടുംബങ്ങളിൽ ഭൂരിഭാഗവും ബംഗാളി സംസാരിക്കുന്ന മുസ്ലീം സമുദായത്തിൽ പെട്ടവരാണ്.ALSO READ;ഇനിയൊരു ഡിസംബർ ആറ് ഇന്ത്യയിൽ ആവർത്തിക്കരുത്: ബാബറി മസ്ജിദിൻ്റെ സുപ്രധാന വിധി വന്ന് ഇന്നേക്ക് ആറു വര്‍ഷംപ്രദേശത്ത് എക്സ്കവേറ്റർ അടക്കമുള്ള യന്ത്രങ്ങളും വലിയ സംഘം സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിന്യസിച്ചിട്ടുണ്ട്. അഞ്ച് ബ്ലോക്കുകളായി തിരിച്ചാണ് വീടുകളും കെട്ടിടങ്ങളും തകർക്കുന്നത്. ഒരു ബ്ലോക്കിൽ ആളുകൾ പ്രതിഷേധം തീർത്തെങ്കിലും ദിവസാവസാനത്തോടെ ഇവിടെയും കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കും എന്നാണ് ഡി എസ് പി പ്രതികരിച്ചത്. 2021-ൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതലാണ് അസം സർക്കാർ “കൈയേറ്റങ്ങൾ” എന്ന ലേബൽ അടിച്ച് ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ വ്യാപകമായി ഒഴിപ്പിക്കാൻ ആരംഭിച്ചത്. കുടിയൊഴിപ്പിക്കൽ പ്രവർത്തനങ്ങൾ തുടരുമെന്ന് ശർമ്മ അടുത്തിടെ ആവർത്തിച്ചിരുന്നു. ബംഗാളി സംസാരിക്കുന്ന മുസ്ലീങ്ങളെ അപമാനിക്കാൻ ഉപയോഗിച്ചിരുന്ന ‘മിയ’ എന്ന വാക്ക് അദ്ദേഹം ഉപയോഗിച്ചത് വ്യാപക വിമർശനം നേരിട്ടിരുന്നു.The post ബുൾഡോസർ രാജ് തുടർന്ന് അസമിലെ ബിജെപി സർക്കാർ; കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ 600 കുടുംബങ്ങൾ appeared first on Kairali News | Kairali News Live.