വന്ദേഭാരതില്‍ ആര്‍ എസ് എസ് ഗണഗീതം വിദ്യാര്‍ഥികളെ കൊണ്ട് പാടിപ്പിച്ച് വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭവം അത്ര നിഷ്കളങ്കമായി കാണാന്‍ കഴിയില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. എന്താണ് ആര്‍എസ്എസിന്റെ ശാഖയില്‍ കൂടി നടക്കുന്നതെന്ന് ഈ അടുത്ത് ഒരു ചെറുപ്പക്കാരന്റെ മരണത്തിലൂടെ നാം കണ്ടതാണ്. ‘ഏറ്റവും വൃത്തികെട്ടയിടമായിട്ടുള്ള ആര്‍എസ്എസിന്റെ ശാഖ, ഗാന്ധിയെ കൊല്ലാന്‍ ഗോഡ്സെയെ പോലുള്ള നരാധമന്‍മാര്‍ക്ക് ഊര്‍ജം കൊടുത്ത ആര്‍എസ്എസ് ശാഖ, മനുഷ്യത്വരഹിതമായ കാര്യങ്ങള്‍ നടക്കുന്ന ഒരിടം, അവിടെ ആ ശാഖ ആരംഭിക്കുമ്പോള്‍ അവര്‍ പാടുന്ന ഗാനം ഈ രാജ്യത്തിന്റെ ദേശീയഗാനത്തിന് പകരം വെക്കാന്‍ ഒരു ആര്‍എസ്എസിനെയും അനുവദിക്കില്ലെന്നും വികെ സനോജ് പറഞ്ഞു.Also read – പ്രളയം, മഹാമാരി ഈ പ്രതിസന്ധികളെയെല്ലാം എങ്ങനെ അഭിമുഖീകരിച്ചെന്ന് മമ്മൂട്ടിയുടെ ചോദ്യം; മുഖ്യമന്ത്രിയുടെ മറുപടി ഇതാഇതിനെതിരെ ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കുമെന്നും ആര്‍എസ്എസ് വത്കരണത്തിനെതിരായുള്ള സമരം രാജ്യവ്യാപകമായി ഡിവൈഎഫ്ഐ ശക്തിപ്പെടുത്തുമെന്നും സനോജ് പറഞ്ഞു. ആര്‍എസ്എസിനെതിരായുള്ള ആശയപരമായി സമരം തുടരുമെന്നും വികെ സനോജ് കൂട്ടിച്ചേര്‍ത്തു.The post ആര്എസ്എസ് ഗണഗീതത്തെ ദേശീയഗാനമായി അംഗീകരിക്കാന് കഴിയില്ല; ഡിവൈഎഫ്ഐ ശക്തമായി പ്രതിഷേധിക്കും: വികെ സനോജ് appeared first on Kairali News | Kairali News Live.