അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു

Wait 5 sec.

അജദ് റിയൽ എസ്റ്റേറ്റിന്‍റെ ഭൂരിപക്ഷ ഓഹരി ബിസിസി ഗ്രൂപ്പ് ഏറ്റെടുത്തു. 51 ശതമാനം ഓഹരിയാണ് ഏറ്റെടുത്തത്. അജദ് റിയൽ എസ്റ്റേറ്റ് സി ഇ ഒ ഹമാദ് മുഹമ്മദ് അബ്ദുല്ല അൽ കത്ബിയും ബിസിസി ഗ്രൂപ്പ് ഇന്‍റർനാഷണല്‍ ഗ്രൂപ്പ് ചെയർമാൻ അംജദ് സിത്താര സാന്നിദ്ധ്യത്തില്‍ ദുബായിലാണ് കരാർ ഒപ്പുവച്ചത്. റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർക്ക് 100 ശതമാനം കമ്മിഷൻ നൽകുന്ന പുതിയ രീതി നടപ്പിലാക്കുമെന്ന് ബിസിസി ഗ്രൂപ്പ് പ്രഖ്യാപിച്ചു. 2012-ൽ സ്ഥാപിതമായ ബിസിസി ഗ്രൂപ്പ് ഇന്ന് നിർമാണം, റിയൽ എസ്റ്റേറ്റ്, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്‌സ്, ഐടി തുടങ്ങിയ വിവിധ മേഖലകളിൽ യുഎഇ, ഖത്തർ, സൗദി , ഇന്ത്യ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്നു.