ക്രിക്കറ്റ് പ്രേമികൾക്ക് ഏറെ ആവേശകരമായ ദിവസങ്ങളാണിത്. വനിത ലോകകപ്പിനും ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയ്ക്കും ശേഷം ക്രിക്കറ്റ് പ്രേമികള്‍ ഇനി ഏറ്റവും കൂടുതല്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 പരമ്പര. ഡിസംബര്‍ ഒമ്പത് മുതലാണ് പരമ്പര ആരംഭിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഡർബനിലെ കിംഗ്സ്മീഡ് സ്റ്റേഡിയത്തില്‍ ആദ്യ മത്സരം.അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഇരുടീമുകൾക്കും 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടക്കുന്ന ഐസിസി ടി20 ലോകകപ്പിനുള്ള അവസാന തയ്യാറെടുപ്പായിരിക്കും ഈ പരമ്പര. ഓസ്ട്രേലിയക്കെതിരെയുള്ള ടി20 മത്സരത്തില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെ കീഴിൽ നടത്തിയത്.ALSO READ: 34 റൺസ് നേടിയ ഇന്നിംഗ്സിന് 34 ലക്ഷം രൂപ ക്യാഷ് അവാർഡ്; ഡിഎസ്പിയായി നിയമനവും സ്വർണ ബാറ്റും പന്തും; വനിതാ ലോകകപ്പ് ജേതാവ് റിച്ച ഘോഷിന് ലഭിച്ച സമ്മാനങ്ങൾഅഭിഷേക് ശര്‍മ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസണ്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍ വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യൻ ടീമിലെ പ്രമുഖർ.ഹാർദിക് പാണ്ഡ്യയുടെ തിരിച്ചുവരവ് ആയിരിക്കും ഈ പരമ്പരയിൽ ശ്രദ്ധേയമാകുന്ന ഒരു കാര്യം. ബാറ്റിങ്ങില്‍ ടീം ഇന്ത്യ പ്രതീക്ഷ വെച്ചിരിക്കുന്നത് സഞ്ജുവിലും അഭിഷേക് ശർമ്മയിലുമാണ്. സ്പിൻ ബോളിങ് നിരയും ശക്തമാണ്. അതേസമയം, സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്ക് മുൻതൂക്കം നൽകിയേക്കും.മാച്ച് തീയതികള്‍ആദ്യ മത്സരം – ഡിസംബർ 9, 2025 – കിംഗ്സ്മീഡ് സ്റ്റേഡിയം, ഡർബൻരണ്ടാം മത്സരം – ഡിസംബർ 12, 2025, സെൻ്റ് ജോർജ്ജസ് പാർക്ക്, ക്വേബർഹ (പോർട്ട് എലിസബത്ത്)മൂന്നാം മത്സരം – ഡിസംബർ 14, 2025, ന്യൂലാൻഡ്സ്, കേപ് ടൗൺനാലാം മത്സരം – ഡിസംബർ 17, 2025, സൂപ്പർസ്പോർട്ട് പാർക്ക്, സെന്റൂറിയൻഅഞ്ചാം മത്സരം- ഡിസംബർ 20, 2025, വാൻഡേഴ്സ് സ്റ്റേഡിയം, ജോഹന്നസ്ബർഗ്മത്സരങ്ങള്‍ ഇന്ത്യൻ സമയം വൈകുന്നേരം ആറ് മണിക്കാണ്.The post ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് എവിടെ വരെ? ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ശ്രദ്ധേയമാകും; മുഴുവൻ മത്സരക്രമം ഇങ്ങനെ appeared first on Kairali News | Kairali News Live.