എറണാകുളം – ബംഗളുരു വന്ദേ ഭാരത് സര്‍വീസ് ഉദ്ഘാടന വേളയില്‍ കേട്ട ആര്‍.എസ്.എസ് ഗണഗീതം ഇന്ത്യന്‍ റെയില്‍വേയെ ആര്‍.എസ്.എസ് എത്രമാത്രം കൈയ്യടക്കി കഴിഞ്ഞുവെന്നും ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന് എങ്ങനെ ഉപയോഗിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു.അപരമത വിദ്വേഷവും വര്‍ഗീയ വിഭജനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസിന്റെ പ്രചാരണ ഗീതം റെയില്‍വേയിലൂടെ പ്രസരിപ്പിക്കുന്നത് മതേതര സംവിധാനത്തോടുള്ള നഗ്നമായ വെല്ലുവിളിയാണ്. മുഖ്യമന്ത്രിയടക്കം ഭരണ – പ്രതിപക്ഷ പാര്‍ട്ടി നേതൃത്വം ദക്ഷിണ റെയില്‍വേയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നത് ഉചിതമായെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.അതേസമയം വന്ദേ ഭാരത് എക്സ്പ്രസ്സില്‍ ആനന്ദത്തിന്റെ സംഗീതമെന്നും ആ നിമിഷത്തിന്റെ ചൈതന്യം ആഘോഷിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കോച്ചുകള്‍ ദേശ ഭക്തിഗാനങ്ങള്‍ കൊണ്ട് മുഖരിതമാക്കിയെന്നും പറഞ്ഞ് വീഡിയോ പ്രചരിപ്പിച്ച ദക്ഷിണ റെയില്‍വേ അധികൃതരുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യേണ്ടതുണ്ട്. വന്ദേ ഭാരതിന്റെ ഉദ്ഘാടനത്തിന് കാശി തെരഞ്ഞെടുത്തത് തന്നെ മതവികാരം ഉണര്‍ത്താനാണ്. ഗണഗീതം ദേശഭക്തിഗാനമല്ല, അപരമത വിദ്വേഷം പ്രസരിപ്പിക്കാനുള്ള ആര്‍.എസ്.എസിന്റെ അജണ്ടയുടെ ഭാഗമാണ്. രാജ്യത്തിന്റെ അഷ്ടദിക്കുകളെ ബന്ധിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വേയെന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംവിധാനം ആര്‍.എസ്.എസിന്റെ തറവാട്ട് സ്വത്തല്ല. ഈ രാജ്യത്തിന്റെ പൊതുമുതലാണ്. Also read – പട്ടാപ്പകല്‍ വീട്ടില്‍ കയറി വയോധികയുടെ വള മോഷ്ടിച്ചു; സംഭവം കോട്ടയം കുറിച്ചിയില്‍ഭരണഘടന സ്ഥാപനങ്ങളെ മുഴുവന്‍ ഹിന്ദുത്വവല്‍ക്കരിക്കുന്നതില്‍ വിജയിച്ച ബി.ജെ.പി സര്‍ക്കാര്‍ റെയില്‍വേയെ പൂര്‍ണമായും സംഘപരിവാറിന്റെ വരുതിയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അതിന്റെ പ്രതിഫലനം കേരളത്തിലടക്കം ഇപ്പോള്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളിലും ജീവനക്കാരുടെ വിന്യാസത്തിലും ദൃശ്യമാണ്. റെയില്‍വേ പൂര്‍ണമായും ആര്‍.എസ്.എസിന്റെ കൈകളിലെത്തിയാലുള്ള ഭവിഷ്യത്ത് മുന്‍കൂട്ടി കണ്ട് അതിന്റെ മതേതര സ്വഭാവം നിലനിര്‍ത്താന്‍ മതേതരകക്ഷികള്‍ ജാഗരൂകരാവണമെന്നും് ഐ.എന്‍.എല്‍ വ്യക്തമാക്കി.The post ‘ആര് എസ് എസിന്റെ പ്രചാരണ ഗീതം റെയില്വേയിലൂടെ പ്രസരിപ്പിക്കുന്നത് മതേതര സംവിധാനത്തോടുള്ള നഗ്നമായ വെല്ലുവിളി’: ഐ.എന്.എല് appeared first on Kairali News | Kairali News Live.