ഉരുളക്കിഴങ്ങ് എല്ലാവർക്കും ഇഷ്ടമാണ്. പലരുടെയും അടുക്കളയിലെ സ്ഥിരം നായകനും ഇവൻ തന്നെ. പല തരത്തിലുള്ള വിഭാഗങ്ങളാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ച നമ്മൾ ഉണ്ടാകാറുള്ളത്. എന്നാൽ അടുക്കളയിലെ സ്ഥിരം ഇരിപ്പിടത്തിൽ ഇരിക്കുമ്പോൾ അവന് ചില മാറ്റങ്ങൾ സംഭവിക്കാറുണ്ട്, സൂക്ഷിച്ച് നോക്കിയാൽ കൊമ്പ് പോലുള്ള മുളകൾ കാണാം. മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കുന്നതുകൊണ്ട് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന് അറിയാമോ ?ഹെൽത്ത്‌ലൈനിന്റെ റിപ്പോർട്ട് അനുസരിച്ച്, മുളപ്പിച്ച ഉരുളക്കിഴങ്ങിൽ സോളനൈൻ, ചാക്കോണൈൻ എന്നീ രണ്ട് ഗ്ലൈക്കോ ആൽക്കലോയിഡ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് ചെറിയ അളവിൽ കഴിക്കുമ്പോൾ കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ, ഈ രണ്ട് സംയുക്തങ്ങളും അമിതമായി കഴിച്ചാൽ നിങ്ങളുടെ ആരോഗ്യത്തിന് ഇവ ഹാനികരമായേക്കാം.ALSO READ: തലച്ചോറിനെ കാർന്ന് തിന്നുന്നവനെ പേടിക്കണം; എന്താണ് അമീബിക് മസ്തിഷ്ക ജ്വരം ? പ്രതിരോധ മാർഗങ്ങൾ അറിഞ്ഞിരിക്കാംഉരുളക്കിഴങ്ങിൽ സ്വാഭാവികമായും ഗ്ലൈക്കോ ആൽക്കലോയിഡുകൾ അടങ്ങിയിട്ടുണ്ട്, എന്നാൽ മുളയ്ക്കുന്നതും പച്ച നിറവും ഈ സംയുക്തങ്ങളുടെ വർദ്ധനവിനെ സൂചിപ്പിക്കുന്നു, കൂടാതെ ഛർദ്ദി, വയറുവേദന തുടങ്ങിയ വിഷ ഫലങ്ങളുടെ ഉയർന്ന സാധ്യതയും ഇത് സൂചിപ്പിക്കുന്നു. കണ്ണുകൾ നീക്കം ചെയ്യുന്നതും ചെറിയ ഭാഗങ്ങളിൽ നിന്ന് തൊലി കളയുന്നതും എക്സ്പോഷർ കുറയ്ക്കാൻ സഹായിച്ചേക്കാം.മുള വന്ന ഉരുളക്കിഴങ്ങിൽ പോഷകങ്ങൾ കുറവായിരിക്കും. അതുകൊണ്ട് തന്നെ മുള വന്നതോ പച്ച നിറമുള്ളതോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം.ഇവ നല്ല രീതിയിൽ വേണം സൂക്ഷിക്കാൻ. ആവശ്യത്തിന് മാത്രം ഉരുളക്കിഴങ്ങ് വാങ്ങി സൂക്ഷിക്കുക. കൂടാതെ തണുത്തതും ഇരുണ്ടതും വരണ്ടതുമായ സ്ഥലത്ത് സൂക്ഷിക്കാനും ശ്രദ്ധിക്കണം. ഉരുളക്കിഴങ്ങ് വാങ്ങികൊണ്ട് വന്ന ശേഷം മണ്ണോ മറ്റോ നീക്കം ചെയ്യാൻ കഴികാനോ നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കാനോ പാടില്ല. അങ്ങനെ ചെയ്താൽ കേടാകാനുള്ള സാധ്യത കൂടുതലാണ്. ഈർപ്പമുള്ള അന്തരീക്ഷം ഉരുളക്കിഴങ്ങ് വളരെ പെട്ടെന്ന് തന്നെ നശിച്ചുപോകും.അതുപോലെ തന്നെ ഉരുളക്കിഴങ്ങ് മുറിച്ച ശേഷം കൂടുതൽ നേരം തുറന്നിടുകയോ സൂക്ഷിക്കുകയോ ചെയ്യരുത്. അതുകൊണ്ടാണ് ഉരുളക്കിഴങ്ങ് റഫ്രിജറേറ്ററിൽ സൂക്ഷിക്കാൻ പാടില്ലാത്തത്.The post മുള വന്ന ഉരുളക്കിഴങ്ങ് കഴിക്കാമോ ? ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ… appeared first on Kairali News | Kairali News Live.