ലണ്ടൻ: രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ബ്രിട്ടീഷ് സീരിയൽ താരത്തിന് 11 വർഷവും ഒമ്പത് മാസവും തടവുശിക്ഷ. ഹോളിയോക്സ് എന്ന ജനപ്രിയ സീരിയലിലെ അഭിനേതാവായിരുന്നു റിസ്വാൻ ഖാനെയാണ് കോടതി ശിക്ഷിച്ചത്.2019ൽ ആണ് ഹോളിയോക്സ് എപ്പിസോഡുകളിൽ ഡോക്ടർ പീക്ക് ആയി 40കാരായ റിസ്വാൻ ഖാൻ അഭിനയിച്ചത്. ഐടിവി ഹിറ്റ് വെറയിലും അഭിനയിച്ചിട്ടുള്ള റിസ്വാൻ ഖാൻ, നേരത്തെയും ബലാത്സംഗ കേസുകളിൽ പ്രതിയാകുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.ഇപ്പോൾ ശിക്ഷിക്കപ്പെട്ട കേസിൽ ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ഉള്ളത്. ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് അവശയാക്കിയശേഷമാണ് പീഡനത്തിന് ഇരയാക്കിയത്. മറ്റൊരാളെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്തിയാണ് ഉപദ്രവിച്ചത്.Also Read- കാണാതായിട്ട് 19 ദിവസം; ഒടുവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത് ഡാമിനുള്ളില്‍; സംഭവം റഷ്യയില്‍പ്രതി സ്ത്രീകളോട് കടുത്ത ശത്രുതയും ക്രൂരമായി ഉപദ്രവിക്കുന്ന മനോഭാവം ഉള്ളയാളാണെന്നും തെളിവ് സഹിതം വ്യക്തമായ കാര്യമാണെന്ന് ശിക്ഷ വിധിച്ച ജഡ്ജി പോൾ റീഡ് പറഞ്ഞു. ഇരകളിൽ ഒരാൾ ഉണർന്നപ്പോൾ ഖാൻ തന്നെ ആക്രമിക്കുന്നത് കണ്ടതായി ടീസൈഡ് ക്രൗൺ കോടതി വിചാരണവേളയിൽ വ്യക്തമാക്കി.ഏറെക്കാലത്തെ വിചാരണയ്ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. റിസ്വാൻ ഖാനെതിരെ വ്യക്തമായ തെളിവുകൾ കോടതിയിൽ ഹാജരാക്കപ്പെട്ടിരുന്നു. മുമ്പും സമാന കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി, കുറ്റം ആവർത്തിക്കുന്നത് ഗൌരവമായി കാണുന്നതായും കോടതി വ്യക്തമാക്കി.The post രണ്ട് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ബ്രിട്ടീഷ് ടിവി താരത്തിന് 11 വർഷം തടവ് ശിക്ഷ appeared first on Kairali News | Kairali News Live.