‘പ്രിയപ്പെട്ട ജുമാൻജി ഫ്രാഞ്ചൈസി അവസാനത്തെ പോരാട്ടത്തിന് ഒരുങ്ങുകയാണ്’, ജുമാൻജി മൂന്നാം ഭാഗത്തിന്റെ നിർമ്മാണം ആരംഭിച്ചതായി സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ. 2026 ക്രിസ്മസിനായിരിക്കും ചിത്രം തിയേറ്ററിലേക്ക് എത്തുക. ലോകമെമ്പാടും ഏറെ പ്രേക്ഷകപ്രീതിയുള്ള ഒരു ഫ്രാഞ്ചൈസിയാണ് ജുമാൻജി.ദി റോക്ക് (ഡ്വെയ്ൻ ജോൺസൺ) തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സഹതാരങ്ങളായ ജാക്ക് ബ്ലാക്ക്, കാരെൻ ഗില്ലൻ, കെവിൻ ഹാർട്ട് എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജുമാൻജി 3യുടെ നിർമാണം ആരംഭിച്ചത് ഡ്വെയ്ൻ ജോൺസൺ അറിയിച്ചത്.Also Read: ഒടിടി റിലീസിനൊരുങ്ങി പ്രദീപ് രംഗനാഥൻ്റെ ‘ഡ്യൂഡ്’: എവിടെ, എപ്പോള്‍ കാണാം…ജെയ്ക്ക് കാസ്ഡൻ ആണ് ജുമാൻജി 3 സംവിധാനം ചെയ്യുന്നത്. ഓരോ വഴിത്തിരിവിലും അപകടങ്ങളും, വന്യജീവികളും അപ്രതീക്ഷിതമായ വെല്ലുവിളികളും കാത്തിരിക്കുന്ന ജുമാൻജിയുടെ സാഹസിക ലോകത്തേക്ക് ജോൺസണൊപ്പം, ബ്ലാക്ക്, ഗില്ലൻ, ഹാർട്ട് എന്നിവരും അവരുടെ ഐക്കണിക്ക് ആയ കഥാപാത്രങ്ങളായി സ്ക്രീനിലെത്തും.ആക്ഷനും നർമവും ഹൃദയഹാരിയായ നിമിഷങ്ങളോടൊപ്പം ജുമാൻജിയുടെ മാന്ത്രികവും സാഹസികവുമായ ലോകം വീണ്ടും എത്തുന്നത് കാത്തിരിക്കുകയാണ് സിനിമാ ലോകം.The post ചതുരംഗപ്പലക തുറക്കുന്ന സാഹസികലോകം വീണ്ടും എത്തുന്നു ജുമാൻജി 3 സ്ഥിരീകരിച്ച് ഡ്വെയ്ൻ ജോൺസൺ appeared first on Kairali News | Kairali News Live.