ചെങ്കോട്ട സ്ഫോടനം; മരണം 13 ആയി ഉയർന്നു

Wait 5 sec.

ഡൽഹി ചെങ്കോട്ട സ്‌ഫോടനത്തിൽ മരണം 13 ആയി ഇയർന്നു. ഇന്ന് വൈകീട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപത്തെ റോഡിൽ കാർ പൊട്ടിത്തെറിച്ചത്. തുടർന്ന് മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. 24 പേർക്ക് പരിക്ക് ഉണ്ട്.പതുക്കെ വന്ന കാർ റെഡ് ലൈറ്റിലെത്തിയപ്പോൾ നിർത്തുകയായിരുന്നുവെന്ന് ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച പറഞ്ഞു.ഇരുപതോളം ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. എൻഎസ്ജി ബോംബ് സ്‌ക്വാഡ്, എൻഐഎ, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി. ഡൽഹിയിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പൊലീസ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ഭീകരാക്രമണമാണോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ശക്തിയേറിയ സ്ഫോടനമാണ് നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനമാണോ എന്ന് പരിശോധിക്കുകയാണ്.The post ചെങ്കോട്ട സ്ഫോടനം; മരണം 13 ആയി ഉയർന്നു appeared first on Arabian Malayali.