സിഗ്നലിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു; ദില്ലി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; സംഭവ സ്ഥലത്തേയ്ക്ക് അമിത് ഷാ

Wait 5 sec.

സിഗ്നലിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് പുതുതായി പുറത്ത് വരുന്ന റിപ്പോർട്. ഹ്യുണ്ടായി ഐ 20 കാറാണ് പൊട്ടിത്തെറിച്ചതെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരിക്കുന്നത്. സി സി ടി വി പരിശോധിച്ച് വരികയാണ്. സ്ഫോടന സ്ഥലത്ത് എൻ ഐ എ, എൻ എസ് ജി ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും പരിശോധന നടത്തുകയാണ്. ഭീകരാക്രമണ സാധ്യത ഉൾപ്പെടെ പരിശോധിക്കാൻ നിർദേശം നൽകിയതായും ആഭ്യന്തര മന്ത്രി അറിയിച്ചു. അപകട സ്ഥലം അമിത് ഷാ സന്ദർശിക്കുമെന്നും അറിയിച്ചു.Also read: രാജ്യം ജാഗ്രതയിൽ; പ്രധാന നഗരങ്ങളിൽ പരിശോധന ശക്തംവൈകീട്ട് 06 : 52 ഓടെയാണ് ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനം നടന്ന സ്ഥലത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി ആളുകൾ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ ഉള്ള സമയത്താണ് സ്ഫോടനം നടന്നത് എന്നത് കൊണ്ട് തന്നെ പരിക്കേറ്റവരുടെ എണ്ണം കൂടുതലാണ്. ആയിരക്കണക്കിന് ആളുകൾ തടിച്ച് കൂടുന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.The post സിഗ്നലിൽ നിർത്തിയിട്ട കാർ പൊട്ടിത്തെറിച്ചു; ദില്ലി സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; സംഭവ സ്ഥലത്തേയ്ക്ക് അമിത് ഷാ appeared first on Kairali News | Kairali News Live.