നടന്നത് ആസൂത്രിത ആക്രമണം? അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി; മരണം പത്തായി

Wait 5 sec.

രാജ്യ തലസ്ഥാനത്ത് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി അമിത്ഷാ. സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എൻ ഐ എ, ഇന്റലിജന്‍സ് മേധാവിമാരുമായും ആഭ്യന്തരമന്ത്രി വിഷയത്തിൽ ആശയവിനിമയം നടത്തിയിട്ടുണ്ട്. അന്വേഷണം വേഗത്തിലാക്കാൻ ഡൽഹി പൊലീസിനും എൻഐഎയ്ക്കുമാണ് നിർദ്ദേശം നൽകിയത്.അതേസമയം, നടന്നത് ആസൂത്രിത ആക്രമണമാണോ എന്ന സംശയം ഉയരുന്നുണ്ട്. പതിയെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേ സമയം, പൊട്ടിത്തെറി നടക്കുന്ന സമയത്ത് രണ്ട് പൊലീസുകാർ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ജനസാന്ദ്രമായ തലസ്ഥാനത്തെ അതീവ പ്രാധാന്യമുള്ള ഒരിടത്ത് വൻ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിമർശനവും ഉയരുന്നുണ്ട്. ALSO READ; ദില്ലി സ്ഫോടനം: കേരളത്തിലും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി ഡിജിപിഅതേസമയം, മുംബൈ, പൂനെ അടക്കമുള്ള നഗരങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും സുരക്ഷ ശക്തമാക്കാൻ സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ സംസ്ഥാനങ്ങളെല്ലാം തന്നെ അതീവ ജാഗ്രതയിലാണ്. The post നടന്നത് ആസൂത്രിത ആക്രമണം? അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരമന്ത്രി; മരണം പത്തായി appeared first on Kairali News | Kairali News Live.