2025-2026 ക്യാമ്പിംഗ് സീസണ്‍; ടെന്റ് സൈറ്റുകള്‍ക്ക് 100 ദിനാര്‍ ഡെപ്പോസിറ്റ് നല്‍കണം

Wait 5 sec.

മനാമ: 2025-2026 ക്യാമ്പിംഗ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്ക് 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തി. മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കാണ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.സീസണ്‍ അവസാനിക്കുമ്പോള്‍ സാഖിറിലെ പൊതു ക്യാമ്പിംഗ് സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുകയും തങ്ങളുടെ സൈറ്റുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഈ ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.ക്യാമ്പര്‍മാര്‍ അവരുടെ ടെന്റുകള്‍ പൊളിച്ചുമാറ്റിയതിന് ശേഷം ഒരു ആഴ്ചയ്ക്കുള്ളില്‍, അല്ലെങ്കില്‍ സീസണ്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ അവരുടെ സൈറ്റുകള്‍ വൃത്തിയാക്കണം. സ്ഥലം വൃത്തിയാക്കിയില്ലെങ്കില്‍, മുനിസിപ്പാലിറ്റി നിക്ഷേപ തുക ശുചീകരണ ചെലവുകള്‍ക്കായി ഉപയോഗിക്കും. കൂടാതെ, നിയമം ലംഘിക്കുന്നവര്‍ അധിക തുക നല്‍കേണ്ടി വന്നേക്കാം.2025-2026 ക്യാമ്പിംഗ് സീസണ്‍ ഔദ്യോഗികമായി ഡിസംബര്‍ 5 ന് ആരംഭിച്ച് അടുത്ത വര്‍ഷം മാര്‍ച്ച് 25 ന് അവസാനിക്കും. രജിസ്ട്രേഷന്‍ നവംബര്‍ 20 മുതല്‍ 30 വരെയാണ്. ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാമ്’ സംരംഭം വഴി ഡിജിറ്റലായാണ് രജിസ്ട്രേഷന്‍ നടപടികള്‍. The post 2025-2026 ക്യാമ്പിംഗ് സീസണ്‍; ടെന്റ് സൈറ്റുകള്‍ക്ക് 100 ദിനാര്‍ ഡെപ്പോസിറ്റ് നല്‍കണം appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.