ആശങ്കകളെ യാഥാർഥ്യമാക്കി ഫിലിപ്പീൻസിൽ ഫങ്-വോങ് ചുഴലിക്കാറ്റ് കരതൊട്ടു. 230 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച് കരയിലേക്ക് കയറിയ കാറ്റിനെ ‘സൂപ്പർ ടൈഫൂൺ’ എന്ന കാറ്റഗറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫിലിപ്പീൻസിലെ ഏറ്റവും ജനസാന്ദ്രതയുള്ള ദ്വീപായ ലുസോണിലെ അറോറ പ്രവിശ്യയിലാണ് കാറ്റ് കാരതൊട്ടത്. ഇതുവരെ പത്ത് ലക്ഷം പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ദുരന്തത്തിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തു.ലുസോണിന് കുറുകെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്കാണ് നിലവിൽ ചുഴലിക്കാറ്റ് നീങ്ങുന്നത്. ഈ ദിശയിൽ കനത്ത നാശനഷ്ടം ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 200 ഓളം പേരുടെ മരണത്തിനിടയാക്കിയ കൽമേഗി കൊടുങ്കാറ്റ് ആഞ്ഞടിച്ച് ദിവസങ്ങൾക്കകമാണ് ഫങ്-വോങിന്‍റെയും വരവ്.ALSO READ; 15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിരോധനം; കർശന നടപടികളുമായി ഡെന്മാർക്ക്MASSIVE waves and a tidal surge slammed into the coastal areas of Gigmoto, Catanduanes in the Philippines this morning.Super Typhoon Fung-Wong (UwanPH) has now made landfall in Dinalungan, Aurora. Dyves Turado pic.twitter.com/XEgqt5OiNV— Volcaholic (@volcaholic1) November 9, 2025 കാറ്റിന്റെ വരവ് സൂചിപ്പിച്ചു കൊണ്ട് ഫിലിപ്പീൻസിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശനിയാഴ്ച വൈകുന്നേരം മുതൽ തന്നെ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കാറ്റാൻഡുവാനസ്, അറോറ പ്രവിശ്യ എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ പ്രദേശങ്ങളിൽ അതിജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാറ്റിനെ തുടർന്ന് നിരവധി വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയും ഏകദേശം 300 വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.ഫങ്-വോങ് കരയിലേക്ക് കടന്നതിനുശേഷം ദുർബലമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ഇതിനെ കാറ്റിൽ പറത്തിയാണ് ഫങ്-വോങിന്‍റെ നീക്കം. കാറ്റിനെ തുടർന്ന് അതിശക്തമായ മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.The post ഫിലിപ്പീൻസിന്റെ കരതൊട്ട് ഫങ്-വോങ് ചുഴലിക്കാറ്റ്: രണ്ട് മരണം; പത്ത് ലക്ഷം പേരെ ഒഴിപ്പിച്ചു appeared first on Kairali News | Kairali News Live.