ഔദ്യോഗിക ചടങ്ങുകളിൽ ഗണഗീതം പാടാൻ അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വർഗീയ അജണ്ട നടപ്പിലാക്കാനാണ് വന്ദേഭാരതിൽ ഗണഗീതം പാടിയതെന്നും മന്ത്രി വിമർശിച്ചു. എൻ ഒ സിയിലെ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ എൻ ഒ സി പിൻവലിക്കാനുള്ള അധികാരം ഉണ്ടെന്നും മന്ത്രി ചൂണ്ടികാട്ടി.വന്ദേഭാരതിൽ ഗണഗീതം പാടിയ സംഭവത്തിൽ മന്ത്രി വി ശിവൻകുട്ടി കടുത്ത വിമർശനം ഉന്നയിച്ചു. ഔദ്യോഗിക ചടങ്ങുകളിൽ മതേതരത്വത്തിന് വെല്ലുവിളിയാകുന്ന ആർഎസ്എസിന്റെ ഗണഗീതം അനുവദിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.Also read: കരിക്കകം സ്വദേശിനിയുടെ മരണം: എസ് എ ടിയിൽ യുവതിയ്ക്ക് സാധ്യമായ എല്ലാ ചികിത്സയും നൽകിയതായി ആശുപത്രി അധികൃതർആർഎസ്എസിന്റെയും ബിജെപിയുടെയും അജണ്ട നടപ്പിലാക്കുന്ന നിലപാടാണ് ഉണ്ടായത്. നിരപരാധികളായ കുട്ടികൾക്കുമേൽ ഗണഗീതം അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് ഗണഗീതം ദേശഭക്തിഗാനമാണെന്ന സ്കൂൾ അധികൃതരുടെ ജ്ഞാനം എവിടെ നിന്നാണെന്നും അദ്ദേഹം പരിഹസിച്ചു. വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രേഖമൂലം പരാതി നൽകുമെന്നും അന്വേഷണം ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.Education Minister V Sivankutty said that singing the Gana Geet cannot be allowed at official functions. The minister also criticized the singing of the Gana Geet during Vande Bharat to implement a communal agenda.The post ‘വർഗീയ അജണ്ട നടപ്പിലാക്കാനാണ് വന്ദേഭാരതിൽ ഗണഗീതം പാടിയത്’: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.