കേരള സര്‍വകലാശാല പഠന വകുപ്പില്‍ സംസ്കൃതത്തില്‍ ഗവേഷണം ചെയ്ത വിദ്യാര്‍ഥിക്കെതിരെയുണ്ടായ ജാതീയ അധിക്ഷേപത്തില്‍ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി. ഗവേഷണ വിദ്യാര്‍ഥി വിപിന്‍ വിജയന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. ശ്രീകാര്യം പോലീസ് സ്റ്റേഷനിലെത്തിയാണ് വിപിന്‍ മൊഴി നല്‍കിയത്. കാര്യവട്ടം ക്യാമ്പസിലെ ഡോ. സി എന്‍ വിജയകുമാരിക്കെതിരെയാണ് പരാതി. വകുപ്പ് മേധാവിയില്‍ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന് ചൂണ്ടി കാണിച്ച് വിപിന്‍ കഴക്കൂട്ടം എസിപിക്ക് പരാതി നല്‍കിയിരുന്നു.Also read – കുഞ്ഞുങ്ങളുടെ ‘സംരക്ഷിത ബാല്യ’ത്തിന് നിറങ്ങൾ പകർന്ന് കോ‍ഴിക്കോട് നിന്നുള്ള പതിനാലുകാരി; ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക വൈഗയുടെ വരഅതേസമയം കുറ്റക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് വൈസ് ചാന്‍സലറോടും രജിസ്ട്രാറോടും മന്ത്രി ഡോ ആര്‍ ബിന്ദു ആവശ്യപ്പെട്ടു.നാക് അക്രഡിറ്റേഷനില്‍ ഡബിള്‍ എ പ്ലസും സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്സിറ്റികളില്‍ എന്‍ ഐ ആര്‍ എഫ് റാങ്കിംഗില്‍ അഞ്ചാം സ്ഥാനവും നേടി ഉന്നതവിദ്യാഭ്യാസ രംഗത്ത് ഒന്നാം നിരയില്‍ നിലകൊള്ളുന്ന സര്‍വകലാശാലയില്‍, ഇത്തരം സംഭവമുണ്ടായത് ഉന്നതവിദ്യാഭ്യാസ രംഗത്തിനു മാത്രമല്ല സംസ്ഥാനത്തിനാകെ ദുഷ്പേരുണ്ടാക്കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.The post ജാതീയ അധിക്ഷേപം; ഗവേഷണവിദ്യാര്ഥിയുടെ മൊഴി രേഖപ്പെടുത്തി appeared first on Kairali News | Kairali News Live.