ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക കോഴിക്കോട് ഫറൂക്ക് ഗവ. ഗേൾസ് ഹയർ സെക്കൻററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൈഗ വി കെയുടെ വര. കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ പ്രവർത്തനങ്ങൾക്കായി വർഷം തോറും ധനശേഖരണാർത്ഥം പുറത്തിറക്കുന്ന സ്റ്റാമ്പിലാണ് വൈഗ വരച്ച ചിത്രം പതിക്കുക. ‘സനാഥ ബാല്യം, സംരക്ഷിത ബാല്യം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സംസ്ഥാന തലത്തിൽ എൽപി മുതൽ ഹയർ സെക്കൻററി വരെയുള്ള കുട്ടികൾക്കായി മത്സരം സംഘടിപ്പിച്ചത്. വാശിയേറിയ മത്സരത്തിൽ അവസാന റൗണ്ടിൽ വന്ന 296 മത്സരാർത്ഥികളെ പിന്തള്ളി കൊണ്ടാണ് 14 വയസുകാരി വൈഗ വ്യത്യസ്ഥമായ ചിത്രം വരച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.“സനാഥത്വമെന്നത് പ്രാഥമിക ആവശ്യങ്ങളുടെ നിർവ്വഹണം മാത്രമല്ല, വ്യക്തിത്വ വികാസം, സർഗാത്ന്മകത ഇവ ഉറപ്പിക്കാനും, കുട്ടികൾ ഉള്ളയിടങ്ങളിലെല്ലാം നിർമ്മലമായി ജീവിക്കാൻ സംരഷണം ഒരുക്കുകയും, ഒപ്പം ഭൂമുഖത്തെ സർവ്വ ജീവജാലങ്ങൾക്കും സ്വതന്ത്ര നിലനിൽപ്പും ജീവിക്കാനുള്ള അവകാശവും നൈസർഗികമാക്കുക എന്ന സന്ദേശവുമാണ്, ‘സനാഥ ബാല്യം സംരക്ഷിത ബാല്യം’ എന്ന വിഷയത്തിലൂടെ കുട്ടികളുടെ മുമ്പിലേക്ക് മത്സരത്തിനായി പങ്കുവച്ചെതെന്ന്” സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ പറഞ്ഞു.ALSO READ; കൈറ്റ് ‘എന്റെ സ്കൂള്‍, എന്റെ അഭിമാനം’ റീൽസ് മത്സരം: ഒന്നാം സമ്മാനം ജിവിഎച്ച്എസ് കരകുളത്തിന്; മാറ്റുരച്ചത് 1500 ൽ അധികം സ്കൂളുകൾപ്രതികാത്മക ബിംബമായി കഴുകനിൽ നിന്ന് മാതൃ-പിതൃ സംരക്ഷണമൊരുക്കുന്ന കോഴികുഞ്ഞുങ്ങളെ ചിത്രീകരിച്ച പെയിൻറിംഗാണ് ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൻറെ മുഖപടമായി തെരഞ്ഞെടുത്തത്. ഭൂമിയുടെ അവകാശികൾ മനുഷ്യൻ മാത്രമല്ലെന്നും ഭൂമിയിലെ സർവ്വ ജീവികളുമാണെന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ നിരീക്ഷണം അദ്ദേഹത്തിന്‍റെ നാട്ടുകാരി വൈഗയുടെ ചിത്രത്തിൽ ദർശിക്കാനായെന്ന് സ്പെഷ്യൽ ജൂറി ചിത്രകാരനും സിനിമാ സംവിധായകനുമായ മുൻ ലളിത കലാ അക്കാദമി ചെയമാൻ നേമം പുഷ്പരാജ് അഭിപ്രായപ്പെട്ടു. കോഴിക്കോട് ഫറൂക്ക് സ്വദേശിയായ ചിത്രകാരൻ അനീഷ് വി കെയുടെയും ഷിബി കെപിയുടെയും മകളാണ് വൈഗ. നവംബർ – 14 ന് കനകക്കുന്നിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ വീണാ ജോർജ്, വി ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് ശിശുദിന സ്റ്റാമ്പിൻറെ പ്രകാശനം നടക്കുക.The post കുഞ്ഞുങ്ങളുടെ ‘സംരക്ഷിത ബാല്യ’ത്തിന് നിറങ്ങൾ പകർന്ന് കോഴിക്കോട് നിന്നുള്ള പതിനാലുകാരി; ഈ വർഷത്തെ ശിശുദിന സ്റ്റാമ്പിൽ തെളിയുക വൈഗയുടെ വര appeared first on Kairali News | Kairali News Live.