അട്ടപ്പാടിയില്‍ വീടിന്റെ ഭിത്തി തകര്‍ന്ന് സഹോദരങ്ങള്‍ മരിച്ചു

Wait 5 sec.

പാലക്കാട്  | നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ ഭിത്തി ഇടിഞ്ഞു വീണ് സഹോദരങ്ങള്‍ മരിച്ചു. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് അപകടം. സംഭവത്തില്‍ അജയ് – ദേവി ദമ്പതികളുടെ മക്കളായ ആദി (ഏഴ്), അജ്‌നേഷ് (നാല്) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരക്കേറ്റ അഭിനയ (ആറ്) എന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന വീടിന്റെ തൊട്ടടുത്താണ് മരിച്ച കുട്ടികളുടെ വീട്. എട്ടു വര്‍ഷമായി ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്ന വീടാണ് തകര്‍ന്ന് വീണത്. ഇവിടെ കളിക്കാനെത്തിയതായിരുന്നു കുട്ടികള്‍.വീടിന്റെ സണ്‍ഷേഡില്‍ കയറി കളിക്കുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.