പോർച്ചുഗലിനെ വരിഞ്ഞുകെട്ടി അയർലൻഡ്: അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായി ചുവപ്പ് കാർഡ് കണ്ട് റോണോ; ലോകകപ്പ് മത്സരം നഷ്ടമായേക്കും

Wait 5 sec.

ലോകകപ്പ് യോഗ്യത മത്സരത്തിൽ പോർച്ചുഗലിന്റെ ഞെട്ടിച്ച് അയർലൻഡ്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗലിനെ കുഞ്ഞന്മാരായ അയർലൻഡ് വരിഞ്ഞു കെട്ടിയത്. കളിയിൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്തായത് പോർച്ചുഗലിന്‍റെ തോൽവി ഭാരം വർധിപ്പിച്ചു. ഒരു അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായാണ് റൊണാൾഡോക്ക് ചുവപ്പ് കാർഡ് കിട്ടുന്നത്. നിരാശയോടെ കളം വിട്ട താരത്തിന് അടുത്ത ലോകകപ്പ് മത്സരം നഷ്ടമായേക്കും.സംഭവബഹുലമായ രാത്രിയായിരന്നു ഇന്നലെ ഡബ്ലിനിൽ. സ്‌ട്രൈക്കര്‍ ട്രോയ് പാരറ്റാണ് അയര്‍ലന്‍ഡിനായി ഇരുഷോട്ടുകളും ഉതിർത്തത്. മത്സരം ആരംഭിച്ച് 17-ാം മിനിറ്റിൽ തന്നെ പാരറ്റ് ആദ്യവെടി പൊട്ടിച്ചു. ആദ്യ പകുതി അവസാനിക്കും മുമ്പ് പാരറ്റ് വീണ്ടും പോർചുഗലിന്റെ വല കുലുക്കി.ALSO READ; ഇന്ത്യൻ ടീമിൽ ആരൊക്കെ? ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയെ തകർക്കുമോ?തിരിച്ചടിക്കാൻ രണ്ടാം പകുതിയിൽ പോർച്ചുഗൽ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഒരു ഗോൾ പോലും അടിക്കാൻ സാധിച്ചില്ല. 61 ആം മിനിറ്റിൽ അയര്‍ലന്‍ഡ് താരം ഒ ഷിയയെ റോണാൾഡോ കൈമുട്ട് കൊണ്ട് ഇടിച്ചതോടെ, റഫറി കാർഡ് പുറത്തെടുത്തു. ആദ്യം മഞ്ഞ കാർഡായിരുന്നെങ്കിലും വാർ പരിശോധനക്ക് ശേഷം ചുവപ്പ് കാർഡ് കാണിച്ചു. പോർചുഗലിനായി കുപ്പായമണിഞ്ഞ 22 വർഷത്തിനിടയിൽ ആദ്യമായാണ് റൊണാൾഡോ ചുവപ്പ് കണ്ട് പുറത്താകുന്നത്. രണ്ട് മത്സരങ്ങൾക്ക് വരെ വിലക്ക് ലഭിക്കാൻ സാധ്യതയുണ്ട്. അര്‍മേനിയയുമായുള്ള മത്സരമാകും ക്രിസ്റ്റ്യാനോയ്ക്ക് നഷ്ടമാകുക. പോര്‍ച്ചുഗലിന്റെ ലോകകപ്പ് യോഗ്യതാമത്സരങ്ങള്‍ അതോടെ കഴിയും. ഇതിൽ സമനില നേടിയാലും പോർച്ചുഗലിന് ലോകകപ്പ് യോഗ്യത നേടാം. എന്നാൽ അത് കഴിഞ്ഞുള്ള മത്സരം ലോകകപ്പിലേതാണ്. രണ്ട് മത്സരങ്ങളിലെ വിലക്കാണ് നേരിടുന്നതെങ്കിൽ റൊണാൾഡോക്ക് ലോകകപ്പിലെ ആദ്യ മത്സരം നഷ്ടമാകും.The post പോർച്ചുഗലിനെ വരിഞ്ഞുകെട്ടി അയർലൻഡ്: അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായി ചുവപ്പ് കാർഡ് കണ്ട് റോണോ; ലോകകപ്പ് മത്സരം നഷ്ടമായേക്കും appeared first on Kairali News | Kairali News Live.