നമ്മളിൽ പലരും ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ആപ്പാണ് സ്പോട്ടിഫൈ. സ്പോട്ടിഫൈ ഉപയോഗിക്കുന്നവർ അവർക്കേറ്റവും ഇഷ്ടപ്പെട്ട പ്ലേലിസ്റ്റ് തന്നെ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ ഇനിമുതൽ ഈ ഇഷ്ടഗാനങ്ങളും ആൽബങ്ങളുമെല്ലാം നമുക്ക് വാട്സ്ആപ്പ്സ്റ്റാറ്റസ് ആയി നേരിട്ട് പങ്കിടാൻ സാധിക്കും. സ്‌പോട്ടിഫൈയിലുള്ള ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, പാട്ടുകൾ ഇവയെല്ലാം വാട്‌സ്ആപ്പ് സ്റ്റാറ്റസിലേക്ക് നേരിട്ട് പങ്കിടാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ പ്രഖ്യാപിച്ചു. ഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യുന്നത് പോലെ സ്‌പോട്ടിഫൈയിലെ ഉള്ളടക്കങ്ങളും ഇനി ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ പങ്കിടാവുന്നതാണ്. സ്‌പോട്ടിഫൈയിലെ എല്ലാ പാട്ടുകളിലും, ആൽബങ്ങളിലും ‘വാട്‌സ്ആപ്പ് ഷെയർ ബട്ടൺ’ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഒറ്റ ടാപ്പിലൂടെ ഇഷ്ടപ്പെട്ട ട്രാക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി മാറ്റാൻ നമുക്ക് കഴിയും.ALSO READ: എന്താണ് സജീവമായിക്കൊണ്ടിരിക്കുന്ന എ ഐ വോയ്‌സ് ക്ലോണിംഗ് തട്ടിപ്പ് ? ഇതറിഞ്ഞിരുന്നാൽ ഇനി നിങ്ങൾ ആ കെണിയിൽ വീഴില്ലനിലവിൽ ഇൻസ്റ്റയിലും ഫേസ്ബുക്കിലും ഇങ്ങനെ സംഗീതം പങ്കിടുന്ന ഫീച്ചർ ഉണ്ട്. ഇതിന് സമാനമായാണ് ഈ പുതിയ വാട്‌സ്ആപ്പ് സവിശേഷതയും കൊണ്ടുവന്നിരിക്കുന്നത്. പാട്ടുകൾ,ആൽബങ്ങൾ, പോഡ്‌കാസ്റ്റുകൾ, ഓഡിയോബുക്കുകൾ എന്നിവ 24 മണിക്കൂർ നേരത്തേക്ക് വാട്‌സ്ആപ്പ് സ്റ്റാറ്റസിൽ പങ്കിടാൻ സാധിക്കുമെന്ന് സ്‌പോട്ടിഫൈ ബ്ലോഗ് പോസ്റ്റിൽ അറിയിച്ചു.The post ഇനി ഇൻസ്റ്റയിലും ഫേസ്ബുക്കിലും മാത്രമല്ല; സ്പോട്ടിഫൈയിലെ നിങ്ങളുടെ ഇഷ്ടഗാനങ്ങൾ വാട്സ്ആപ്പിലും സ്റ്റാറ്റസ് ആക്കാം; അറിയാം പുതിയ ഫീച്ചറിനെ appeared first on Kairali News | Kairali News Live.