നിയസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്

Wait 5 sec.

ന്യൂഡല്‍ഹി |  രാജ്യത്തെ വിവിധ നിയമസഭകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. ആറു സംസ്ഥാനങ്ങളിലായി എട്ടു മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് ഇന്നു രാവിലെ എട്ടിനാണ് ആരംഭിക്കുന്നത്. ജമ്മു കശ്മീരിലെ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു ജമ്മു കശ്മീരിലെ ബദ്ഗാം, നഗ്രോട്ട മണ്ഡലങ്ങളും, രാജസ്ഥാനിലെ അന്റ, ഝാര്‍ഖണ്ഡിലെ ഘട്സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തന്‍ തരണ്‍, മിസോറാമിലെ ദംപ, ഒഡീഷയിലെ നൗപഡ എന്നി മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.നവംബര്‍ 11 നായിരുന്നു ഈ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ 75.08 ശതമാനവും, നഗ്രോട്ടയില്‍ 49.92 ശതമാനവുമായിരുന്നു പോളിങ്. തെലങ്കാനയിലെ ജൂബിലി ഹില്‍സില്‍ 48.43 ശതമാനവും, പഞ്ചാബിലെ തന്‍ തരണില്‍ 60.95 ശതമാനവും പേര്‍ വോട്ടു ചെയ്തിരുന്നു