പാട്‌ന | ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കേവല ഭൂരിപക്ഷം പിന്നിട്ടിരിക്കുകയാണ് എന്‍ഡിഎ. 150ലേറെ സീറ്റുകളിലാണ് എന്‍ഡിഎ മുന്നേറുന്നത്. അതേ സമയം 72 സീറ്റുകളില്‍ മാത്രമാമ് മഹാസഖ്യം ലീഡ് ചെയ്യുന്നത്. അതേ സമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് തകര്‍ന്നടിയുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. രണ്ടിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനുള്ള പോരാട്ടം ബിജെപിയും ആര്‍ജെഡിയും തമ്മിലാണ്.വിജയ പ്രതീക്ഷയില്‍ ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ഒരുക്കങ്ങളാണ് നടക്കുന്നത്. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയാകുമെന്ന് ബീഹാര്‍ മന്ത്രി അശോക് ചൗധരി പ്രതികരിച്ചു