മുമ്പേ ഇറങ്ങി വിപണി പിടിക്കാൻ ഒരുങ്ങുന്ന വൺപ്ലസിന്‍റെ ഫ്ലാഗ്ഷിപ് വൺപ്ലസ് 15 ഇന്ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. 12 ജിബി 256 ജിബി അടിസ്ഥാന മോഡലിന് 72999 രൂപയാണ് വില. എച്ച് ഡി എഫ് സി ക്രെഡിറ്റ് കാർഡുള്ളവർക്ക് 4000 രൂപ ഓഫർ കിട്ടും. എന്നാൽ വില അൽപം കൂടിയോ എന്നാണ് സോഷ്യൽ മീഡിയയിലെ ഫ്ലാഗ്ഷിപ്പ് പ്രേമികളുടെ ചോദ്യം. പലരും ഈ മാസം 26 ഇന്ത്യയിൽ എത്തുന്ന ഐക്യൂ 15 കൂടെ വരട്ടെ എന്ന അഭിപ്രായക്കാരാണ്. ആദ്യമേ ഇറങ്ങി വിപണി പിടിക്കാനായിരുന്നു വൺപ്ലസിന്‍റെ ശ്രമമെങ്കിലും വില മുൻകൂട്ടി അറിഞ്ഞ്, അതിനനുസരിച്ച് വില ക്രമീകരിക്കാൻ എതിരാളികൾ ശ്രമിച്ചാൽ പണി പാളും. നിലവിൽ 65000 രൂപയാണ് ഐക്യൂ 15 ന്‍റെ വിലയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഐക്യൂ വില പുറത്ത് വിടുന്നത് വരെ വൺപ്ലസ് എടുക്കാൻ പലരും മടിച്ചേക്കും. ഇത് തുടക്കത്തിലുള്ള വിൽപനയെ ബാധിക്കും.ALSO READ; LIVE UPDATES | ബിഹാർ ആർക്കൊപ്പം? എൻഡിഎയ്ക്ക് മുൻതൂക്കം165Hz റിഫ്രഷ് റേറ്റുള്ള 1.5K 6.82 ഇഞ്ച് LTPO AMOLED സ്ക്രീൻ, പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസർ, 50 എംപി ട്രിപ്പിൾ റിയർ കാമറ സജ്ജീകരണം, 120W റാപ്പിഡ് ചാർജിങ്ങ് പിന്തുണയുള്ള 7,300mAh ബാറ്ററി തുടങ്ങിയവയാണ് വൺപ്ലസ് 15 ന്‍റെ പ്രത്യേകതകൾ. 144Hz വരെ റിഫ്രഷ് റേറ്റുള്ള 2K റെസല്യൂഷനോടുകൂടിയ 6.85 ഇഞ്ച് സാംസങ് M14 AMOLED ഡിസ്പ്ലേയാണ് ഐക്യൂ 15 ന്‍റെ പ്രധാന സവിശേഷത. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5, 50MP മെയിന്‍ സെന്‍സറുള്ള ട്രിപ്പിള്‍ റിയര്‍ കാമറ സിസ്റ്റം, 100W വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 7,000mAh ബാറ്ററി, ഏറ്റവും പുതിയ ഒറിജിൻ ഒഎസ് എന്നിവയാണ് ഐക്യൂവിന്‍റെ മറ്റ് സവിശേഷതകൾ.The post വില അൽപ്പം കൂടിയോ? വൺപ്ലസ് 15 ഇന്ന് ലോഞ്ച് ചെയ്യും; ഐക്യു കൂടെ വരട്ടെയെന്ന് ഫ്ലാഗ്ഷിപ്പ് പ്രേമികൾ appeared first on Kairali News | Kairali News Live.