ബിഹാര്‍ വോട്ടെണ്ണല്‍; എന്‍ഡിഎക്ക് മുന്നേറ്റം ബിഹാര്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎക്ക് മുന്നേറ്റം. ലീഡില്‍ കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുകയാണ് എന്‍ഡിഎ. 243 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ 160 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുന്നു. 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. മഹാസഖ്യം 79 സീറ്റുകൡല്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. 61 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 7 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാകുന്നത്. പ്രശാന്ത് കിഷോറിന്റെ ജെഎസ്പിക്ക് രണ്ടിടത്ത് ലീഡുണ്ട്. ബിജെപി 69 സീറ്റുകളിലും ആര്‍ജെഡി 59 സീറ്റുകളിലും മുന്നേറ്റം നടത്തുന്നുണ്ട്. രഘോപൂരില്‍ തേജസ്വി യാദവും ലീഡ് ചെയ്യുകയാണ്. മഹാസഖ്യത്തില്‍ ആര്‍ജെഡി 143 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് 61 സീറ്റുകളിലുമാണ് മത്സരിച്ചത്. ഇടതു പാര്‍ട്ടികള്‍ക്കും മുകേഷ് സാഹ്നിയുടെ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്കുമായാണ് മറ്റു സീറ്റുകള്‍ പകുത്ത് നല്‍കിയത്. എന്‍ഡിഎയില്‍ ബിജെപിയും നിതീഷ് കുമാറിന്റെ ജെഡിയുവും 101 സീറ്റുകളില്‍ വീതം മത്സരിച്ചു. ലീഡ് ഉയര്‍ത്തി ബിജെപിയും ജെഡിയുവും. ബിജെപിക്ക് 72 സീറ്റുകളിലും നിതീഷ് കുമാറിന്റെ ജെഡിയുവിന് 75 സീറ്റുകളിലും ലീഡ്. ആര്‍ജെഡിക്ക് ലീഡ് 41 സീറ്റുകളില്‍ കോണ്‍ഗ്രസ് 8 സീറ്റുകൡ മാത്രം.