കൊൽക്കത്ത ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലെയിങി ഇലവൻ പ്രഖ്യാപിച്ചപ്പോള്‍ അതില്‍ ചരിത്രപരമായി ഒരു പ്രത്യേകത കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ആറ് ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരുമായിട്ടാണ് ഇന്ന് കളത്തിലേക്കിറിങ്ങുന്നത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഇത്രയും ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരുമായി കളിക്കാൻ ഇറങ്ങുന്നത്.യശസ്വി ജയ്സ്വാൾ, വാഷിംഗ്ടൺ സുന്ദർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരാണ് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിങ് ഇലവിനില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഇടംകൈയ്യൻ ബാറ്റ്സ്മാന്മാര്‍.Also Read: പോർച്ചുഗലിനെ വരിഞ്ഞുകെട്ടി അയർലൻഡ്: അന്താരാഷ്ട്ര മത്സരത്തിൽ ആദ്യമായി ചുവപ്പ് കാർഡ് കണ്ട് റോണോ; ലോകകപ്പ് മത്സരം നഷ്ടമായേക്കുംനാല് ഇടംകൈയ്യൻ ബാറ്റ്സ്മാൻമാരുമായി മുമ്പ് പല തവണയും ഇന്ത്യ ടെസ്റ്റ് മത്സരം കളിച്ചിട്ടുണ്ട്. പക്ഷെ ടീമില്‍ ഇത്രയും ഇടംകൈയൻ ബാറ്റ്സ്മാന്മാര്‍ ഉള്‍പ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. ഫ്രീഡം ട്രോഫിയിലെ ആദ്യ ടെസ്റ്റിനായിട്ടുള്ള ഇന്ത്യൻ ടീമില്‍ ഋഷഭ് പന്ത് തിരികെയെത്തിയിട്ടുണ്ട്. അക്സർ പട്ടേലും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.പ്ലേയിങ് XIഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, വാഷിംഗ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ (സി), ഋഷഭ് പന്ത് (ഡബ്ല്യുകെ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്ദക്ഷിണാഫ്രിക്ക: എയ്ഡൻ മാർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ടോണി ഡി സോർസി, ട്രിസ്റ്റൻ സ്റ്റബ്സ്, കൈൽ വെറെയ്നെ (ഡബ്ല്യുകെ), സൈമൺ ഹാർമർ, മാർക്കോ ജാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്The post ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു പ്ലേയിങ് ഇലവൻ ആദ്യമായി… appeared first on Kairali News | Kairali News Live.