മനാമ: ബഹ്റൈന്‍ മലപ്പുറം ജില്ലാ ഫോറം നേതൃത്വം നല്‍കുന്ന മലപ്പുറം എഫ്സി, 40 ബ്രദേഴ്സ് ജില്ലാ കപ്പിന്റെ മൂന്നാം സീസണിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. നവംബര്‍ 15 വരെ അല്‍ അഹ്ലി ക്ലബ്ബിലാണ് ടൂര്‍ണമെന്റ് നടക്കുക.ക്യാപ്റ്റന്‍ റൗഫിന്റെ നേതൃത്വത്തില്‍ പരിജയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന ടീമില്‍ അരീക്കോട് നിന്നുള്ള വിഷ്ണു, ഫിനു, വളാഞ്ചേരിക്കാരായ വിപു, മനു, ആബിദ്, തിരൂരില്‍ നിന്നുള്ള ബാസിത്ത്, അഭിജിത്ത്, തുവ്വൂരില്‍ നിന്നുള്ള മുസമില്‍, മേലാറ്റൂരില്‍ നിന്നുള്ള സിദ്ദിഖ്, ഇരുമ്പുഴി നിന്നുള്ള മുസ്താക്, കണ്ണൂരില്‍ നിന്നുള്ള ഗസ്റ്റ് ഗോള്‍കീപ്പര്‍ അലി എന്നിവരാണ് അംഗങ്ങള്‍.മൊയ്ദീന്‍ ടീം മാനേജറായും, ഷെരീഫ്, അര്‍ഷാദ്, നൗഫല്‍, ഹബീബ് എന്നിവര്‍ അസിസ്റ്റന്റ് മാനേജര്‍മാരായും പ്രവര്‍ത്തിക്കുന്നു. ജില്ലാ കപ്പില്‍ തങ്ങളുടെ ആദ്യ കിരീടം നേടി ചരിത്രം സൃഷ്ടിക്കാനാണ് മലപ്പുറം എഫ്സിയുടെ ലക്ഷ്യം. The post 40 ബ്രദേഴ്സ് ജില്ലാ കപ്പ്; മലപ്പുറം എഫ്സി ടീമിനെ പ്രഖ്യാപിച്ചു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.