നടി രേവതി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചതാണ് ഇപ്പോൾ സമൂഹമാധ്യമം ഒട്ടാകെ ചർച്ചയായിരിക്കുന്നത്. പുതിയ പ്രൊജക്റ്റിന്റെ ഭാഗമായി മമ്മൂട്ടി ഡബ്ബിങ്ങിന് എത്തിയതിന്റെ ചിത്രണങ്ങളാണ് പങ്കുവെച്ചിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയിലെ ചർച്ച.‘‘അതെ, സാക്ഷാൽ മമ്മൂക്ക. മിക്കവാറും എല്ലാവരും അദ്ദേഹത്തെ വിളിക്കുന്നത് അങ്ങനെയാണ്. ഒരൊറ്റ മെസ്സേജ് അയച്ചതേയുള്ളൂ, അദ്ദേഹം വന്ന് ഞങ്ങളുടെ ഷോയെ ഒരുത്സവമാക്കി മാറ്റി. റസൂൽ പൂക്കുട്ടി, ശങ്കർ രാമകൃഷ്ണൻ, ലാൽ മീഡിയയിലെ സൗണ്ട് എൻജിനീയറായ സുബിൻ എന്നിവരും തങ്ങളുടേതായ സംഭാവനകൾ നൽകിക്കൊണ്ട് അദ്ദേഹത്തിനൊപ്പമുണ്ട്. ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലേക്കെത്തും.’’–രേവതിയുടെ വാക്കുകള്‍.Also read: വീണ്ടും മമ്മൂട്ടി മാജിക് ; വൈറലായി ‘കളങ്കാവല്‍’ ട്രെയ്ലർമമ്മൂട്ടിയോടൊപ്പം ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി, സംവിധായകൻ ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ പ്രമുഖരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു.എന്നാൽ, മമ്മൂട്ടി ഡബ്ബ് ചെയ്ത ഈ പുതിയ പ്രോജക്റ്റിൻ്റെ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചിട്ടില്ല. ഇതേ പ്രോജക്റ്റിന്റെ ഭാഗമായി മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, സയനോര ഫിലിപ്പ്, അനൂപ് മേനോൻ, സംവിധായകൻ രഞ്ജിത് എന്നിവർ സ്റ്റുഡിയോയിലെത്തിയ വിവരം രേവതി നേരത്തെ പങ്കുവെച്ചിരുന്നു. മമ്മൂട്ടി ഡബ്ബിങ് സ്റ്റുഡിയോയിലേക്ക് എത്തുന്നതിന്റെ വീഡിയോ വൈറലായിരുന്നു. View this post on Instagram A post shared by Revathy Asha Kelunni (@revathyasha)The post ‘സാക്ഷാൽ മമ്മൂക്ക, ഒറ്റ മെസേജിൽ വന്നു’; പോസ്റ്റ് പങ്കുവെച്ച് രേവതി appeared first on Kairali News | Kairali News Live.