അരിയും ഉഴുന്നും വേണ്ട; പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..!

Wait 5 sec.

എല്ലാവരും ഡയറ്റ് ഭക്ഷണങ്ങളുടെ പുറകെയാണ്. അങ്ങനെ അന്വേഷിക്കുന്നവർക്ക് വളരെ രുചികരമായി ബ്രേക്ഫാസ്റ്റിനോ, ഡിന്നറിനോ ഒക്കെ പരീക്ഷിക്കാവുന്ന വിഭവമാണ് ഓട്സ് ദോശ. എങ്ങനെ ഓട്സ് ദോശ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:ഓട്‌സ് – 1 കപ്പ്അരിപ്പൊടി – കാല്‍കപ്പ്റവ – കാല്‍കപ്പ്തൈര് – അര കപ്പ്കുരുമുളക് പൊടി- 1 ടീസ്പൂണ്‍ഉപ്പ് – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന്Also read: രാവിലത്തെ തിരക്കിൽ എളുപ്പത്തിലൊരുക്കാം ഗോതമ്പ് ദോശ; അതും വെറൈറ്റിയായി, റെസിപ്പിയിതാഉണ്ടാക്കുന്ന വിധം:-ആദ്യം തന്നെ എണ്ണ അല്ലാതെ ബാക്കി എല്ലാ ചേരുവകളും ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് പതിനഞ്ച് മിനിറ്റ് മാറ്റി വെയ്ക്കുക. ഓട്സ് നന്നായി കുതിർന്ന ശേഷം മിക്സിയിൽ അരച്ചെടുക്കുക. ഈ മാവ് പാന്‍ ചൂടാവുമ്പോൾ ഒഴിച്ച് പരത്തുക. ആവശ്യമെങ്കിൽ എണ്ണയോ ബട്ടറോ ചേർത്ത് കൊടുക്കാവുന്നതാണ്. ഒരു വശം വെന്തുകഴിയുമ്പോള്‍ മറുവശം മറിച്ചിടണം. ഇരുഭാഗവും നല്ലപോലെ വെന്തുകഴിഞ്ഞാല്‍ ചട്‌നി കൂട്ടി ചൂടോടെ കഴിക്കാം.The post അരിയും ഉഴുന്നും വേണ്ട; പതിനഞ്ച് മിനിറ്റിൽ ഉണ്ടാക്കാം ഈ കിടിലൻ ദോശ..! appeared first on Kairali News | Kairali News Live.