ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. സെൻസർ ബോർഡ്അനാവശ്യമായ നിബന്ധനകൾ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. എന്നാൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നാണ് സെൻസർ ബോർഡിൻ്റെ വാദം.മതവികാരത്തെ വ്യണപ്പെടുത്തുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നും അത് ആശങ്കപ്പെടുന്നുന്നതാണെന്നും സെൻസർ ബോർഡ് വാദിച്ചു. എന്നാൽ ഒരു സിനിമ എങ്ങനെയാണ് ആശങ്ക ഉണ്ടാക്കുന്നതെന്നും ആശങ്ക സെൻസറിംഗിന് കാരണമാകുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു.ALSO READ: യുപിയിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി സംഭവം; വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറുമെന്ന് എസ് എഫ് ഐഹർജി പരിഗണിക്കുന്ന ജഡ്ജി ജസ്റ്റിസ് വി ജി അരുൺ സ്റ്റുഡിയോയിൽ നേരിട്ടെത്തി സിനിമ കണ്ടതിന് ശേഷമാണ് വിശദമായ വാദം കേട്ടത്. ബീഫ് ബിരിയാണി കഴിക്കുന്ന രംഗവും , സംഘം കാവലുണ്ട് , ധ്വജപ്രണാമം തുടങ്ങിയ വാക്കുകളും ഒഴിവാക്കുന്നത് ഉൾപ്പെടെ 15 കട്ടുകളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. ആർ എസ് എസ് നേതാവ് ഹർജിയിൽ കക്ഷി ചേർന്ന് സിനിമക്ക് എതിരെ കോടതിയിൽ വാദിച്ചിരുന്നുThe post ‘ഹാല്’ വെളിച്ചം കാണുമോ ? നിർമ്മാതാക്കൾ നൽകിയ ഹര്ജിയില് നാളെ വിധി അറിയാം appeared first on Kairali News | Kairali News Live.