പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം ലക്ഷദീപം ഈ മാസം ഇരുപതാം തീയതി മുതൽ ആരംഭിക്കും. 56 ദിവസം നീണ്ടുനിൽക്കുന്ന പരിപാടി 2026 ജനുവരി 14 ന് അവസാനിക്കും. ആറു വർഷത്തിൽ ഒരിക്കലാണ് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ മുറജപം നടക്കുക. Also read: ശബരിമല: സുരക്ഷിതമായ തീര്‍ഥാടനത്തിന് ക്രമീകരണമായി; 18,741 പൊലീസുകാരെ വിന്യസിക്കും: ഡിജിപിമുറജപത്തിന്റെ ഭാഗമായി ‘വന്ദേ പത്മനാഭം’ എന്ന പേരിൽ 56 ദിവസം നീണ്ടുനിൽക്കുന്ന നൃത്ത, സംഗീത പരിപാടികൾ ക്ഷേത്രത്തിൽ അരങ്ങേറും. ‘വന്ദേ പത്മനാഭം’ പരിപാടി പ്രശസ്ത സിനിമ നടനും, നിർമാതാവുമായ തെന്നിന്ത്യൻ താരം റാണ ദഗുബട്ടി ഉദ്ഘാടനം ചെയ്യും. നവംബർ 20 ന് വൈകീട്ട് നാലരയ്ക്കാണ് ഉദ്ഘാടന പരിപാടി നടക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക.The Murajapam Lakshadweepam at the Padmanabhaswamy Temple will begin from the 20th of this month. The 56-day program will end on January 14, 2026. Murajapam is held at the Padmanabhaswamy Temple once every six years.The post പത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം നവംബർ 20 മുതൽ appeared first on Kairali News | Kairali News Live.