തിങ്കളാഴ്ച വരെ സൗദിയിലെ  മിക്ക പ്രവിശ്യകളിലും ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം

Wait 5 sec.

സൗദിയിലെ ഭൂരിപക്ഷം പ്രവിശ്യകളിലും വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാൽ  ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ്മുന്നറിയിപ്പ് നൽകി.മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നതായും ഇത് വെള്ളപ്പൊക്കം, ആലിപ്പഴ വർഷം, പൊടിക്കാറ്റ് എന്നിവയ്ക്ക് കാരണമായേക്കാമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. അതേസമയം, റിയാദ് പ്രവിശ്യയിൽ പൊടിക്കാറ്റിനൊപ്പം നേരിയതോ മിതമായതോ ആയ മഴയും ഉണ്ടാകും.മദീന, അൽ-ജൗഫ്, നോർത്തേൺ ബോർഡേഴ്‌സ്, ഹായിൽ, ഖസീം, കിഴക്കൻ പ്രവിശ്യ, അൽ-ബഹ, അസീർ, ജസാൻ എന്നിവിടങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ പ്രതീക്ഷിക്കുന്നതായും തബൂക്കിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നും ഡയറക്ടറേറ്റ് അറിയിച്ചുപൊതുജനങ്ങളോട് ജാഗ്രത പാലിക്കാനും സുരക്ഷിത സ്ഥലങ്ങളിൽ തുടരാനും പെട്ടെന്നുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കാനും താഴ്‌വരകളിൽ നിന്ന് അകന്നു നിൽക്കാനും സിവിൽ ഡിഫൻസ് അഭ്യർത്ഥിച്ചു.The post തിങ്കളാഴ്ച വരെ സൗദിയിലെ  മിക്ക പ്രവിശ്യകളിലും ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം appeared first on Arabian Malayali.