പേരൂർക്കടയിൽ ദളിത് കുടുംബത്തിന് നേരെ ആർഎസ്എസിന്റെ ആക്രമണം. ഗർഭിണിയായ അഞ്ജലിയ്ക്കും സഹോദരന്മാർക്കും നേരെ ആയിരുന്നു ആക്രമണം. ആർഎസ്എസ് പ്രവർത്തകരാണ് മർദ്ദിച്ചത്. ഇരുപതോളം ആർഎസ്എസ് പ്രവർത്തകർ വീട്ടിൽ അതിക്രമിച്ചു കയറി ആണ് അക്രമം അഴിച്ചുവിട്ടത്.ALSO READ: സ്ഥാനാർത്ഥി നിർണ്ണയത്തിൽ ചർച്ച: കോഴിക്കോട് കാരശ്ശേരിയിൽ ലീഗ് യോഗത്തിൽ കൂട്ടത്തല്ല്; നേതാക്കൾക്കെതിരെ പ്രവർത്തകരുടെ തെറിയഭിഷേകവുംഇരുമ്പ് കമ്പി ഉപയോഗിച്ച് മർദ്ദിച്ചു എന്നാണ് പരാതി. ഗർഭിണിയായ അഞ്ജലിയുടെ വയറ്റിൽ ചവിട്ടി. സഹോദരന്മാരുടെ മുഖത്ത് അടിച്ചു. നാവിൽ കമ്പി ഉപയോഗിച്ച് കുത്തി. പരിക്കേറ്റവർ പേരൂർക്കട ആശുപത്രിയിൽ ചികിത്സയിൽ ആണ്. മലമുകൾ മുകളുകാട് സ്വദേശികൾക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ പേരൂർക്കട പോലീസിൽ പരാതി നൽകി.ENGLISH SUMMARY: A Dalit family in Peroorkada, Thiruvananthapuram, was attacked by a group of around 20 RSS workers. The assault targeted a pregnant woman, Anjali, and her brothers. Police have launched an investigation into the incident.The post ഗർഭിണിയുടെ വയറ്റിൽ ചവിട്ടി, നാവിൽ കമ്പി ഉപയോഗിച്ച് കുത്തി; പേരൂർക്കടയിൽ ദളിത് കുടുംബത്തിന് നേരെ ആർഎസ്എസ് ആക്രമണം appeared first on Kairali News | Kairali News Live.