ധൈര്യമായി ബിരിയാണി കഴിച്ചോളൂ, ശരീരഭാരം കുറയ്ക്കാം; പോഷകാഹാര വിദഗ്ധ പറയുന്നത് നോക്കാം

Wait 5 sec.

ശരീരഭാരം കുറയ്ക്കാൻ പല വഴികളും നേടുന്നവരാണ് നമ്മൾ. പട്ടിണി കിടന്നിട്ടാണെങ്കിലും കുറച്ച് ഭാരം കുറയ്ക്കണം എന്നാവും എല്ലാവരും ചിന്തിക്കുന്നത്. അതിനായി ഒരുപാട് ഇഷ്ടമുള്ള പല ഭക്ഷണങ്ങളും അറിഞ്ഞുകൊണ്ട് തന്നെ നമ്മൾ വേണ്ടെന്ന് വയ്ക്കും. അതിലൊന്ന് ആവും ബിരിയാണി. എന്നാൽ ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിൽ ആളുകൾക്ക് യാതൊരുവിധ കുറ്റബോധമില്ലാതെ കഴിക്കാൻ കഴിയുന്ന ഒന്നാണ് ബിരിയാണി എന്നാണ് പോഷകാഹാര വിദഗ്ധയും വെയ്റ്റ്‌ലോസ് പരിശീലകയുമായ മോഹിത മസ്കറേൻഹാസ് പറയുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ആണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.അതിനായി, പാചകം ചെയ്യുന്നതിന് ഒരു ശരിയായ രീതിയുണ്ടെന്നും, വിഭവത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കണമെന്നും അവർ വ്യക്തമാക്കി. ഈ രണ്ട് കാര്യങ്ങൾ നിങ്ങൾ മനസ്സിൽ വച്ചാൽ, നിങ്ങൾ പകുതി യുദ്ധം ജയിച്ചുവെന്നും അവർ പറയുന്നു.നിങ്ങളുടെ ബിരിയാണി പാചകക്കുറിപ്പിൽ കുറച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ഇത് ചെയ്യുന്നത് നല്ലതാണ്. ”പരമ്പരാഗത പാചകക്കുറിപ്പിൽ 1 കിലോ മാംസവും 1 കിലോ അരിയും നിറയെ നെയ്യും ആവശ്യമാണ്. ഇത് വളരെയധികം ചോറും കൊഴുപ്പും അടങ്ങിയ ഒരു ബിരിയാണി ആക്കി മാറ്റുന്നു. പക്ഷേ ആവശ്യത്തിന് പ്രോട്ടീൻ ഇല്ല. കൊഴുപ്പ് കുറയ്ക്കാൻ ഞാൻ നിർദേശിക്കുന്ന ബിരിയാണിയിൽ ലീൻ പ്രോട്ടീൻ, കുറച്ച് അരി, സുഗന്ധവ്യഞ്ജനങ്ങൾ, വളരെ കുറച്ച് നെയ്യ് എന്നിവ മതി,” അവർ പറഞ്ഞു.ALSO READ: പ്രമേഹം കാലുകളെ ബാധിക്കുമ്പോൾ; പ്രമേഹം പാദങ്ങളെ ബാധിക്കാതെയിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രതിരോധ മാർ​ഗങ്ങളുംആ ബിരിയാണി തയാറാക്കുന്നത്…ഇറച്ചി-അരി അനുപാതം: 200 ഗ്രാം അരിക്ക്, 400 ഗ്രാം എല്ലില്ലാത്ത ചിക്കൻ ക്യൂബുകളായി മുറിച്ച് 100 ഗ്രാം ഗ്രീക്ക് യോഗർട്ടും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത മിശ്രിതത്തിൽ മാരിനേറ്റ് ചെയ്യണം. അരി 30 മിനിറ്റ് കുതിർത്ത് വയ്ക്കുക, മാരിനേറ്റ് ചെയ്ത മാംസം അതേ സമയം ഫ്രിഡ്ജിൽ വയ്ക്കുക.പരമ്പരാഗത പാചകക്കുറിപ്പിൽ ഉള്ളി ബ്രൗൺ നിറമാകുന്നതുവരെ വഴറ്റണം. എന്നാൽ,, ധാരാളം നെയ്യ് ഉപയോഗിക്കാതെ തന്നെ നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. 100 ഗ്രാം അരിഞ്ഞ ഉള്ളി ബ്രൗൺ നിറമാകാൻ ഒരു ടീസ്പൂൺ നെയ്യ് മാത്രം ഉപയോഗിക്കാൻ പോഷകാഹാര വിദഗ്ധ നിർദേശിച്ചു. നിങ്ങൾക്ക് എയർ-ഫ്രൈയിങ്ങും തിരഞ്ഞെടുക്കാം. ഗ്രീക്ക് ലോ-ഫാറ്റ് യോഗർട്ടും പച്ചക്കറികളും ചേർത്ത് ഉണ്ടാക്കിയ 300 ഗ്രാം റൈത്തയും ചേർത്ത് ബിരിയാണി വിളമ്പുക. View this post on Instagram A post shared by Mohita Mascarenhas | Nutritionist & Weight Loss Coach (@keeping_it_narrow)ഇങ്ങനെ തയ്യാറാക്കുന്ന ബിരിയാണി നാല് പേർക്ക് കഴിക്കാം. നാലിലൊന്ന് ഭാഗം കഴിക്കാൻ ശ്രദ്ധിക്കണം. ഇതിൽ 30 ഗ്രാം പ്രോട്ടീനും 400 കാലറിയും മാത്രമേ അടങ്ങിയിട്ടുള്ളൂ.The post ധൈര്യമായി ബിരിയാണി കഴിച്ചോളൂ, ശരീരഭാരം കുറയ്ക്കാം; പോഷകാഹാര വിദഗ്ധ പറയുന്നത് നോക്കാം appeared first on Kairali News | Kairali News Live.