മുംബൈയിലെ ‘ഫുട്പാത്ത്’ വില്‍പ്പന നടത്തി; പാനി പുരി വില്‍പ്പനക്കാരനിൽ നിന്ന് ശിവസേന നേതാവ് വാങ്ങിയത് മൂന്ന് ലക്ഷം

Wait 5 sec.

‘നടപ്പാത’ വിൽപ്പന നടത്തി പാനി പുരി വില്‍പ്പനക്കാരനെ മൂന്ന് ലക്ഷം രൂപ കബളിപ്പിച്ച് ശിവസേന നേതാവ്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിന്റെ നേതാവായ അവിനാഷ് ബാഗുലിനെതിരെയാണ് ആരോപണം. നടപ്പാതയുടെ ഒരു ഭാഗം തന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പറഞ്ഞ് ആയിരുന്നു പാനിപൂരി വില്‍പ്പനക്കാരനായ സന്തോഷ് ബച്ചുലാല്‍ ഗുപ്തയെ ഇയാൾ പറ്റിച്ചത്.മുംബൈയിലെ മുലുന്ദിലാണ് സംഭവം. 2023-ല്‍ നടന്ന തട്ടിപ്പിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) ഉടമസ്ഥതയിലുള്ള മുലുന്ദിലെ നടപ്പാതയാണ് തന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണെന്ന് പറഞ്ഞ് അവിനാഷ് തനിക്ക് വിറ്റതെന്ന് സന്തോഷ് പറയുന്നു. ഇതിന് മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് സന്തോഷിന് താന്‍ പറ്റിക്കപ്പെട്ടതാണെന്ന് മനസിലായത്. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സന്തോഷിന് പണം തിരികെ കിട്ടിയിട്ടില്ല. അവിനാശ് ഒരു ദോശ വില്‍പ്പനക്കാരന് ഇതേ സ്ഥലം നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കിയതായും സന്തോഷ് ആരോപിക്കുന്നു. ഇയാളില്‍നിന്ന് നടപ്പാതയുടെ വാടകയിനത്തില്‍ ഇപ്പോഴും 17,000 രൂപ അവിനാശ് ഈടാക്കുന്നതായും സന്തോഷ് പറഞ്ഞു.ALSO READ: യുപിയിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി സംഭവം; വിദ്യാഭ്യാസത്തിൻ്റെ കച്ചവടവൽക്കരണത്തിന് എതിരായുള്ള പോരാട്ടത്തിൻ്റെ മുഖമായി ഉജ്ജ്വൽ റാണ മാറുമെന്ന് എസ് എഫ് ഐനടപ്പാതയുടെ ഒരു ഭാഗത്തിനായി 50,000 രൂപ പണമായും 2.5 ലക്ഷം രൂപ ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയുമാണ് സന്തോഷ്, അവിനാഷിന് നല്‍കിയത്. എന്നാല്‍, ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സ്ഥലമോ നല്‍കിയ പണമോ ലഭിക്കാതായതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി സന്തോഷിന് മനസിലായത്. ഇതോടെ ഈ വര്‍ഷം ആദ്യം സന്തോഷ് പോലീസിനെ സമീപിച്ചു.”പോലീസിനെ സമീപിച്ചതോടെ അവിനാഷ് എനിക്ക് ആറുമാസം പഴക്കമുള്ള ഒരു ചെക്ക് നല്‍കി. എന്നാല്‍, ആ ചെക്ക് മടങ്ങി. അതിനുശേഷം പിന്നെ അവിനാഷിനെ ബന്ധപ്പെടാനായില്ല. എന്നാല്‍, വീണ്ടും പോലീസ് ഇടപെട്ടതോടെ അദ്ദേഹം 1.5 ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ കൂടി നല്‍കി. പക്ഷേ, രണ്ടും വീണ്ടും മടങ്ങി. ഇപ്പോള്‍ കേസില്‍ അന്വേഷണം ആരംഭിക്കുന്നതിന് മുമ്പ് കോടതി ഉത്തരവ് വാങ്ങണമെന്ന് പോലീസ് എന്നോട് പറഞ്ഞിരിക്കുകയാണ്”, സന്തോഷ് വ്യക്തമാക്കി. ബാങ്ക് വായ്പയെടുത്തും അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ചുമാണ് സന്തോഷ് മൂന്നുലക്ഷം രൂപ സംഘടിപ്പിച്ചത്.എന്നാല്‍, അവിനാഷ് ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. താനും സന്തോഷും തമ്മില്‍ യാതൊരു വില്‍പ്പന കാരാറും ഉണ്ടായിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. സന്തോഷ് തനിക്ക് ബിസിനസ് ആവശ്യത്തിനായി വായ്പ നല്‍കിയതാണെന്നും ആ തുക ഇതിനകം തന്നെ പണമായി തിരികെ നല്‍കിയിട്ടുണ്ടെന്നുമാണ് ഇയാൾ പറയുന്നത്. ഇക്കാര്യം ചര്‍ച്ചയായതോടെ വിഷയത്തില്‍ പ്രാദേശിക ശിവസേന നേതൃത്വം ഇടപെട്ടിട്ടുണ്ട്.The post മുംബൈയിലെ ‘ഫുട്പാത്ത്’ വില്‍പ്പന നടത്തി; പാനി പുരി വില്‍പ്പനക്കാരനിൽ നിന്ന് ശിവസേന നേതാവ് വാങ്ങിയത് മൂന്ന് ലക്ഷം appeared first on Kairali News | Kairali News Live.