സഹപാഠികൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു. കുട്ടിക്കാനം മരിയൻ കോളേജ് ഇക്കണോമിസ് രണ്ടാം വർഷ ബിബിഎ വിദ്യാർഥി കട്ടപ്പന കാവുലാട്ട് കെ എസ് സുരേഷ് കുമാറിന്റെ മകൻ അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. പത്തൊൻപതു വയസായിരുന്നു. ഇടുക്കി കരിമ്പൻ സ്വദേശിയാണ് വിദ്യാർത്ഥി.ALSO READ: ഗാസയിൽ പൊലിഞ്ഞത് ഇരുപതിനായിരം കുരുന്നുകളുടെ ജീവൻ; ‘ഗാസയുടെ പേരുകൾ’ ഐക്യദാർഢ്യ സദസ്സ് പത്തനംതിട്ടയിൽ നടന്നുവ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. കൂട്ടുകാരുമൊത്ത് എംബിസി കോളേജിന് സമീപത്തെ കുളത്തിൽ കുളിക്കാൻ പോയതാണ് അരവിന്ദ്. പീരുമേട് അഗ്നിരക്ഷസേന എത്തിയാണ് അരവിന്ദിനെ പുറത്തെടുത്തത്. പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. രണ്ടാഴ്ചമുമ്പ് ഇതേ വെള്ളക്കെട്ടിൽ വിനോദസഞ്ചാരിയായ ഹരിപ്പാട് സ്വദേശി വീണ് മരിച്ചിരുന്നു.The post പീരുമേട്ടിൽ സഹപാഠികൾക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥി മുങ്ങിമരിച്ചു appeared first on Kairali News | Kairali News Live.