കേരളത്തില്‍ ഡിസംബര്‍ 9, 11 തിയ്യതികളില്‍ രണ്ടു ഘട്ടമായായി തദ്ദേശ തെരെഞ്ഞെടുപ്പ് നടക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും സംസ്ഥാന കമ്മിറ്റിയും വ്യക്തമായ ധാരണയോടെ എല്ലാ ജില്ലകളിലെയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു കഴിഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. താത്വിക ആവേശത്തോടെ തെരെഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പോവുകയാണ്, വളരെ ശക്തിയായ രീതിയില്‍ ഇടതുപക്ഷ മുന്നണിയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.ഞങ്ങളെ സംബന്ധിച്ച് പ്രശ്നങ്ങളില്ല, സര്‍വ്വശക്തിയോടെ നേതൃത്വം നല്‍കുമെന്നും ഫലപ്രദമായ സ്ഥാനാര്‍ത്ഥികളെയാണ് മത്സരരംഗത്തേക്ക് ഇറക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. Also read – ജാതീയ അധിക്ഷേപം; ‘വിജയകുമാരി ഒരു പരാജയകുമാരി, ഡീന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കണം’,: കാര്യവട്ടം ക്യാമ്പസിൽ വിദ്യാര്‍ഥി യൂണിയന്റെ പ്രതിഷേധ ബോർഡുകൾതിരുവനന്തപുരത്ത് സ്വാധീനം വര്‍ദ്ധിപ്പിക്കണം, കൊല്ലത്തും തൃശ്ശൂരിലും അതുപോലെ തന്നെയായിരിക്കും. കണ്ണൂരാണ് പിടിക്കേണ്ടത്, അതിനു വേണ്ടിയുള്ള നല്ല ശ്രമം നടത്തുകയാണ്, അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വമ്പിച്ച മുന്നേറ്റം ഉണ്ടാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.The post തദ്ദേശ തെരഞ്ഞെടുപ്പ്; ‘ഞങ്ങളെ സംബന്ധിച്ച് പ്രശ്നങ്ങളില്ല, ശക്തരായ സ്ഥാനാര്ത്ഥികളെയാണ് മത്സരരംഗത്തേക്ക് ഇറക്കുന്നത്’: എം വി ഗോവിന്ദന് മാസ്റ്റര് appeared first on Kairali News | Kairali News Live.