രാവിലത്തെ തിരക്കിൽ എളുപ്പത്തിലൊരുക്കാം ഗോതമ്പ് ദോശ; അതും വെറൈറ്റിയായി, റെസിപ്പിയിതാ

Wait 5 sec.

ദോശ എല്ലാവർക്കും ഇഷ്ടമാണ്. അരിയും ഉഴുന്നും അരയ്ക്കാൻ മറന്നാൽ ഗോതമ്പ് കലക്കി ദോശ ചുടുന്നവർ നിരവധിയാണ്. പക്ഷെ അത് പലർക്കും അത്ര പിടിക്കണമെന്നില്ല. അതുകൊണ്ട് ഇന്ന് നമുക്ക് വെറൈറ്റി ആയി ഒരു ഗോതമ്പു ദോശ ആയാലോ ? ഈസി റെസിപ്പി ഇതാ…അവശ്യ ചേരുവകൾഗോതമ്പ് പൊടി- 2 കപ്പ്ഉള്ളി – 2 എണ്ണംപച്ചമുളക് -4 എണ്ണംഇഞ്ചി – 4 ടീസ്‌പൂൺമഞ്ഞൾ പൊടി – 4 നുള്ള്കുരുമുളക് പൊടി – 4 നുള്ള്കായപ്പൊടി – 1 നുള്ള്കറിവേപ്പില – 2 തണ്ട്കടുക് – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്എണ്ണ – ആവശ്യത്തിന്ALSO READ: നെയ്‌ച്ചോർ ഇനി കുഴഞ്ഞു പോകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂതയ്യാറാക്കുന്ന വിധംഗോതമ്പ് പൊടിയിലേക്ക് ആവശ്യമായ വെള്ളം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി പാൻ അടുപ്പിൽ വച്ചു ചൂടായ ശേഷം അതിലേക്ക് എണ്ണ ഒഴിക്കുക. ഇനി അരിഞ്ഞുവെച്ച ഉള്ളി, പച്ചമുളക് എന്നിവയിട്ട് വഴറ്റുക. ഇവയുടെ നിറം മാറി വരുമ്പോൾ മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്നു വെന്തതിനു ശേഷം നേരത്തെ തയാറാക്കി വച്ചിരിക്കുന്ന മാവിലേക്ക് ഇത് ഇടുക. ശേഷം സാധാരണ ദോശ തയ്യാറാക്കുന്നത് പോലെ ചുട്ടെടുക്കാം. രുചികരമായ ഗോതമ്പ് ദോശ റെഡി.The post രാവിലത്തെ തിരക്കിൽ എളുപ്പത്തിലൊരുക്കാം ഗോതമ്പ് ദോശ; അതും വെറൈറ്റിയായി, റെസിപ്പിയിതാ appeared first on Kairali News | Kairali News Live.