പാലക്കാട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റി അംഗവും പ്രതിഭ സ്വരലയ എക്സിക്യുട്ടീവ്‌ അംഗവുമായ ജലേന്ദ്രന്‍ സി (കണ്ണൻ മുഹറഖ്), അന്തരിച്ചു. 54 വയസായിരുന്നു. സൽമാനിയ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുഴൽമന്ദം കുളവൻമുക്ക് സ്വദേശിയായ ജലേന്ദ്രൻ വർഷങ്ങളായി ബഹ്‌റൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്നു.ഭൗതിക ശരീരം സല്‍മാനിയ മോര്‍ച്ചറിയിലേക്ക് മാറ്റി. നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പുരോഗമിക്കുന്നു.The post പാലക്കാട് സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.