സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് 15ന് നോളജ് സിറ്റിയില്‍

Wait 5 sec.

നോളജ് സിറ്റി| കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററും മിഹ്‌റാസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 15ന് മര്‍കസ് നോളജ് സിറ്റിയിലെ മിഹ്‌റാസ് ഹോസ്പിറ്റലില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പിന് പ്രമുഖ ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ആരിഫ് മുഹമ്മദ് എ നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്ക് സൗജന്യമായി കണ്‍സള്‍ട്ടേഷനും സൗജന്യ ഇ സി ജിയും ലഭ്യമാക്കും. ബുക്കിംഗിനും മറ്റ് വിശദ വിവരങ്ങള്‍ക്കുമായി 8714 600 601 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.