എന്താണ് ‘ഗട്ട് ഹെൽത്ത്’? കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ ഇതാ

Wait 5 sec.

ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ ഇന്നത്തെ കാലത്ത് നിരവധിയാണ്. അതുകൊണ്ട് തന്നെ വ്യായാമവും ഡയറ്റും എല്ലാം കൂടി പലരും ആരോഗ്യത്തെ വളരെയധികം മികച്ചതാക്കാന്‍ കഷ്ടപ്പെടുന്നു. ആരോഗ്യം നോക്കുന്നവർ ഉറപ്പായിട്ടും ശ്രദ്ധിക്കേണ്ട ഒന്നാണ് കുടലിന്റെ ആരോഗ്യം. മനുഷ്യന്റെ ആരോഗ്യത്തിന്റെ ഒരു നിർണായക ഭാഗമാണ് കുടൽ, ദഹന പ്രക്രിയയിൽ മാത്രം ഒതുങ്ങുന്നില്ല. പലപ്പോഴും “രണ്ടാമത്തെ തലച്ചോറ്” എന്ന് വിളിക്കപ്പെടുന്ന കുടൽ, ഗട്ട് മൈക്രോബയോട്ട എന്നറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ഒരു വലിയ സമൂഹത്തിന്റെ ആവാസ കേന്ദ്രമാണ്.ദഹനനാളം വളരെ പ്രധാനമാണ്, ഇത് നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളെ കൊണ്ടുപോകുന്നു, അവയെ ആഗിരണം ചെയ്യാവുന്ന പോഷകങ്ങളാക്കി മാറ്റുന്നു, തുടർന്ന് നിങ്ങളുടെ ശരീരത്തിൽ നിന്ന് എല്ലാ മാലിന്യങ്ങളും പുറന്തള്ളുന്നു. ദഹനനാളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെയും പ്രവർത്തനത്തെയും ചുറ്റിപ്പറ്റിയാണ് ഗട്ട് ഹെൽത്ത് പ്രവർത്തിക്കുന്നത്. ആരോഗ്യകരമായ ദഹനവ്യവസ്ഥ ഭക്ഷണത്തിൽ നിന്നുള്ള പോഷകങ്ങൾ അതത് ശരീരഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് ഉറപ്പാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും സുഗമമായി പുറന്തള്ളാൻ സഹായിക്കുന്നു.ALSO READ: കരളിന്റെ കരളാവാൻ ഹെന്ന; മൈലാഞ്ചിയുടെ ആ കഴിവും ഒടുവിൽ ഗവേഷകർ കണ്ടെത്തികുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ആഹാരങ്ങൾ പറയാംതൈര്വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും പ്രോബയോട്ടിക് ഫുഡായ തൈര് സഹായിക്കും.മോര്മറ്റൊരു പ്രോബയോട്ടിക് ഫുഡായ മോര് കുടിക്കുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.കഞ്ഞികഞ്ഞി കുടിക്കാന്‍ ഇഷ്ടമാണോ? കഞ്ഞി കുടിക്കുന്നതും വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.അച്ചാര്‍പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ അച്ചാര്‍ കഴിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.ഇഞ്ചിഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. അതിനാല്‍ ഭക്ഷണത്തില്‍ ഇഞ്ചി ധാരാളമായി ഉള്‍പ്പെടുത്തുക.മഞ്ഞൾമഞ്ഞളിലെ കുർക്കുമിന് ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഇവയും കുടലിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.ഉള്ളിദഹനപ്രവര്‍ത്തനങ്ങള്‍ എളുപ്പത്തിലാക്കാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഉള്ളി സഹായിക്കും. അതിനാല്‍ ഉള്ളി പാചകത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പുതിനപുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് ഏറെ ഗുണം ചെയ്യും. അതിനാല്‍ പുതിനയില, പുതിനയില ചായ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.The post എന്താണ് ‘ഗട്ട് ഹെൽത്ത്’? കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട എട്ട് ഭക്ഷണങ്ങൾ ഇതാ appeared first on Kairali News | Kairali News Live.