കോവയ്ക്ക തോരൻ വയ്ക്കുമ്പോൾ ശരിയായി വെന്തുകിട്ടുന്നില്ലേ; ഇങ്ങനെ ചെയ്തുനോക്കൂ

Wait 5 sec.

നമ്മുടെ എല്ലാവരുടെയും അടുക്കളയിലെ സ്ഥിരം വിഭവമാണ് കോവയ്ക്ക. കോവയ്ക്ക കൊണ്ട് തോരൻ വായിക്കാത്തവർ ചുരുക്കമാകും. ആരോഗ്യ പരമായും നിറയെ ഗുണങ്ങൾ കോവയ്ക്കയ്ക്ക് ഉണ്ട്. എന്നാൽ പലപ്പോഴും കോവയ്ക്ക തോരൻ വച്ചാൽ ശരിയായ രീതിയിൽ വെന്തുകിട്ടുന്നില്ല എന്നത് പലർക്കും ഒരു പ്രശ്നമാണ്. എന്നാൽ അതിനൊരു ഉഗ്രൻ പരിഹാരമുണ്ട്. അണ്ടിപ്പരിപ്പും കോവയ്ക്കയും വച്ച് നല്ല സ്വാദിഷ്ടമായ തോരൻ ഉണ്ടാക്കി നോക്കിയാലോആവശ്യമായ സാധനങ്ങൾകോവയ്ക്കഅണ്ടിപ്പരിപ്പ്– 50 ഗ്രാംവെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺതേങ്ങ ചിരകിയത്കടുക്– 1 ടിസ്പൂൺമഞ്ഞൾപ്പൊടികറിവേപ്പിലഉപ്പ്ALSO READ: നെയ്‌ച്ചോർ ഇനി കുഴഞ്ഞു പോകില്ല; ഇങ്ങനെ ഉണ്ടാക്കി നോക്കൂഉണ്ടാക്കുന്ന വിധംആദ്യം കോവയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം നമുക്ക് ഇഷ്ടമുള്ള വലുപ്പത്തിൽ മുറിച്ചെടുത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വെള്ളം ചേർത്ത് വേവിച്ചെടുക്കുക. നല്ല വേവുള്ള പച്ചക്കറിയായതിനാലാണ് എണ്ണയിൽ വേവിക്കുന്നതിന് പകരം ഇങ്ങനെ ചെയ്യുന്നത്. ഈ സമയം വേറൊരു പാത്രത്തിൽ അണ്ടിപ്പരിപ്പ് കുതിരാൻ വയ്ക്കുക.ഇതിന് ശേഷം ഒരു പത്രം എടുത്ത് അതിൽ വെള്ളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിൽ വേവിച്ച കോവയ്ക്ക ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തുടർന്ന് അണ്ടിപ്പരിപ്പ് ചേർക്കാം. അൽപനേരം അടച്ചുവച്ചതിനു ശേഷം തേങ്ങ ചേർക്കുക. ഉപ്പ് വേണമെങ്കിൽ ചേർത്തു കൊടുത്ത് വാങ്ങി വയ്ക്കാം. നല്ല വെന്ത കോവയ്ക്ക തോരൻ റെഡി.The post കോവയ്ക്ക തോരൻ വയ്ക്കുമ്പോൾ ശരിയായി വെന്തുകിട്ടുന്നില്ലേ; ഇങ്ങനെ ചെയ്തുനോക്കൂ appeared first on Kairali News | Kairali News Live.