വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം: കോൺഗ്രസിന്റെ ഭവന നിർമ്മാണത്തിൽ മറുപടിയില്ലാതെ കെ മുരളീധരന്‍

Wait 5 sec.

വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടി കെ മുരളീധരന്‍. കോണ്‍ഗ്രസിന്റെ ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ മറുപടി നല്‍കാനാകാതെ കുഴയുന്ന കെ മുരളീധരനെയാണ് വാര്‍ത്താ സമ്മേളനത്തില്‍ കണ്ടത്.വീടുവയ്ക്കാന്‍ വസ്തു ലഭിക്കുന്നില്ലെന്നും വസ്തു സര്‍ക്കാരാണ് കണ്ടെത്തി തരേണ്ടതെന്നുമുള്ള വാദമാണ് ഉയര്‍ത്തുന്നത്. പണം കെപിസിസിയുടെ കൈവശമുണ്ട്, വയനാടിന്റെ സവിശേഷ സാഹചര്യമാണ് പ്രശ്‌നമെന്ന വിചിത്രവാദവും കെ മുരളീധരന്‍ ഉന്നയിക്കുന്നുണ്ട്.Also read – ‘ആറ്റുകാൽ കുത്തിയോട്ടത്തെ ‘പീഡനം’ എന്ന് വിളിച്ചവർ; ‘കാവി’വിശ്വാസികൾക്ക് പറ്റിയ ‘കപട’വിശ്വാസി’; ആർ ശ്രീലേഖയുടെ ബിജെപി സ്ഥാനാർത്ഥിത്വത്തിൽ രൂക്ഷ വിമർശനവുമായി കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്അതേസമയം സര്‍ക്കാരിന്റെ ടൗണ്‍ഷിപ്പുമായി സഹകരിക്കാത്തതെന്താണെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന്മുരളീധരന് വ്യക്തമായ മറുപടിയില്ല. കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ വെറും വാക്കായി എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി പറയാതെയാണ് മുരളീധരന്‍ ഒഴിഞ്ഞുമാറിയത്.content summary: K. Muraleedharan struggles to answer questions regarding the Congress party’s housing project at Chooralmala, Mundakkai in WayanadThe post വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസം: കോൺഗ്രസിന്റെ ഭവന നിർമ്മാണത്തിൽ മറുപടിയില്ലാതെ കെ മുരളീധരന്‍ appeared first on Kairali News | Kairali News Live.