തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ല

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി. മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ല. ഇന്ന് പ്രസിദ്ധീകരിച്ച വോട്ടർ ലിസ്റ്റിലാണ് പേരില്ലാത്തത്. നഗരസഭയിൽ ഒരിടത്തും വൈഷ്ണയ്ക്ക് വോട്ട് ഇല്ല. ഇതോടെ വൈഷ്ണക്ക് മത്സരിക്കാനാവില്ല. കോൺഗ്രസ് ആദ്യ ഘട്ടത്തിലേ പ്രചരണം ആരംഭിച്ച വാർഡാണ് മുട്ടട. ഉദ്യോഗസ്ഥരുടെ പിഴവ് കാരണമാണ് പേരില്ലാത്തത് എന്നാണ് യുഡിഎഫ് സ്ഥാനാർഥി വൈഷ്ണ സുരേഷ് സംഭവത്തിൽ പ്രതികരിച്ചത്.updating…The post തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥി വൈഷ്‌ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ല appeared first on Kairali News | Kairali News Live.