ഇപ്പോൾ സിനിമ റിലീസുകൾ പോലെ തന്നെ ഒ ടി ടി റീലീസുകളും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു കാലഘട്ടമാണ്. തിയേറ്ററിൽ വലിയ ഹിറ്റുകൾ സമ്മാനിക്കാതിരുന്ന പല സിനിമകളും ഒ ടി ടി യിൽ വമ്പൻ കോളിളക്കങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ ഒ ടി ടി യിൽ എത്തുന്ന സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം.തിയേറ്ററിൽ മികച്ച പ്രതികരണം നേടിയ മമത ബൈജു – പ്രദീപ് രംഗനാഥൻ ജോഡികൾ ഒന്നിക്കുന്ന ഡ്യൂഡ് എന്ന ചിത്രമാണ് പ്രേക്ഷകർ ആകാംഷയോടെ ഒ ടി ടി റിലീസിനായി കാത്തിരുന്നത്. എന്നാൽ ആ ഇന്നലെ അവസാനിച്ചിരിക്കുകയാണ്. സിനിമ ഇന്നലെ നെറ്റ്ഫ്ലിക്സിൽ റിലീസ് ആയിരിക്കുകയാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.Also read: സയനൈഡ് മോഹന്റെ കഥയോ കളങ്കാവല്‍? സിനിമയില്‍ 20 നായികമാരോ?അടുത്തതായി ഈ ആഴ്ച ഒ ടി ടി കീഴടക്കാൻ പോകുന്ന ചിത്രമാണ് അവിഹിതം. സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രയമാണ് തിയേറ്ററുകളിൽ നേടിയത്. ജിയോ ഹോട്ട് സ്റ്റാറിലൂടെയാണ് ഇന്നലെ മുതൽ സിനിമ സ്ട്രീമിങ് ആരംഭിച്ചു.മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ബൈസൺ എന്ന ചിത്രവും ഈ ആഴ്ച ഒ ടി ടി യിൽ എത്തുന്നുണ്ട് എന്നാണ് വിവരം. നവംബർ 20 മുതലാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ. ഇവ കൂടാതെ, ഫാമിലി മാൻ സീസൺ 3, ഇൻസ്പെക്ഷൻ ബംഗ്ലാവ്, ഡൽഹി ക്രൈം സീസൺ 3, കെ റാമ്പ്, ജോളി എൽഎൽബി ത്രീ, തെലുസു കദ എന്നിവയും ഒ.ടി.ടി റിലീസിന് ഈ ആഴ്ച എത്തും.The post മമിത ബൈജുവും പ്രദീപ് രംഗനാഥനും ഒ ടി ടി കീഴടക്കുമോ? ഈ ആഴ്ചത്തെ റിലീസുകൾ അറിയാം appeared first on Kairali News | Kairali News Live.