തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കാനാകുമ്പോൾ കോൺഗ്രസിൽ പൊട്ടിത്തെറിയും പ്രതിഷേധങ്ങളും വ്യാപകമാകുകയാണ്. ഇതിനിടെയാണ് കൊച്ചി കോർപറേഷനിലെ ഡെപ്യൂട്ടി മേയറും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായിരുന്ന കെ ആർ പ്രേംകുമാർ നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നത്.കോൺഗ്രസ് നേതാവ് കെ ബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. ഡെപ്യൂട്ട് മേയർ ആയപ്പോൾ ബഡ്ജറ്റ് അവതരണം പരാജയപ്പെടുത്താൻ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചുവെന്നും കെ ബാബു കോൺഗ്രസ്സിനെ ഭീഷണിപ്പെടുത്തി ഹൈ ജാക്ക് ചെയ്യുന്നയാളാണ് കെ ബാബു എന്നും അങ്ങനെയാണ് അദ്ദേഹം സീറ്റ് വാങ്ങി എടുത്തത് എന്നും പ്രേംകുമാർ പ്രെസ്മീറ്റിൽ പറഞ്ഞു.‘തന്നെ വേദിയിൽ നിന്നും പരസ്യമായി അപമാനിച്ചു. തനിക്ക് അടുത്ത കാലത്ത് പ്രവർത്തിക്കുവാനുള്ള അവസരം കോൺഗ്രസ് നൽകിയില്ല. കെ ബാബുവിനെ ഭയന്നാണ് ഇത്. ബാബുവിന്റെ പണാധിപത്യത്തിനു മുന്നിൽ പാർട്ടി മുട്ട് മടക്കുകയാണ്. ജനങ്ങൾക്ക് എന്നെ വിശ്വാസം ഉണ്ട്. അതുകൊണ്ടാണ് താൻ സ്വാതന്ത്രനായി മത്സരിക്കുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.ALSO READ: തിരുവനന്തപുരം കോർപറേഷനിൽ കോൺഗ്രസിന് തിരിച്ചടി; മുട്ടടയിലെ സ്ഥാനാർഥി വൈഷ്ണ സുരേഷിന്‍റെ പേര് വോട്ടർ പട്ടികയിലില്ലയുഡിഫ് മുന്നണി മുന്നോട്ട് വെച്ച സ്ഥാനാർഥികൾക്ക് കൊച്ചി കോർപ്പറേഷൻ തിരിച്ചുപിടിക്കാൻ സാധിക്കില്ലെന്നും LDF അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.The post ‘കോൺഗ്രസ് സ്വന്തം പ്രവർത്തകരെ ചേർത്തു നിർത്തുന്നില്ല’; നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി കൊച്ചി കോർപറേഷനിലെ മുൻ ഡെപ്യൂട്ടി മേയറും കോൺഗ്രസ് നേതാവുമായ കെ ആർ പ്രേംകുമാർ appeared first on Kairali News | Kairali News Live.