കേരളത്തെ പ്രശംസിച്ച നിരവധി റീലുകൾ വിദേശികൾ പങ്കുവെയ്ക്കാറുള്ളത് പുതുമയല്ല. പ്രത്യേകിച്ച്, ഇവിടത്തെ ഭക്ഷണവും, ടുറിസ്റ്റ് സ്ഥലങ്ങളും, അമ്പലങ്ങളും തുടങ്ങി എല്ലാം. അടുത്തിടെ വിദേശ വനിതയായ ഡീന ലീ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ട ഒരു വീഡിയോ വൈറലാവുകയാണ്. ‘മനോഹരത്തിനപ്പുറം’ എന്ന അടിക്കുറിപ്പോടെ കേരളത്തിലെ കായലിലൂടെ സഞ്ചരിച്ചതിന്റെ അനുഭവമാണ് ബ്രിട്ടീഷ് വനിത പങ്കുവെച്ചിരിക്കുന്നത്.“ഞാൻ രണ്ടാമത്തെ തവണയാണ് ആലപ്പുഴ സന്ദർശിക്കുന്നത്. രണ്ട് തവണയും എന്നെ ഇവിടം അത്ഭുതപെടുത്തിയിട്ടേ ഉള്ളു. ഇത്തവണ ശിക്കാരയിൽ കായലിലൂടെയുള്ള യാത്ര എനിക്ക് വളരെ ഇഷ്ടമായി” എന്നും വീഡിയോയ്ക്ക് താഴെ വിദേശ വനിത കുറിക്കുന്നുണ്ട്. “എത്ര തവണ ഇത് ചെയ്താലും എനിക്ക് ഒരിക്കലും ബോറടിക്കില്ല, കാരണം ഇത് എനിക്ക് വളരെ ഇഷ്ടമാണ്. കായലുകൾ അതിമനോഹരമാണ്’ എന്നും അവർ പറഞ്ഞു.Also read: കൊച്ചി പഴയ കൊച്ചിയല്ല, ഇനി വേറെ ലെവൽ; 2026 -ൽ നിർബന്ധമായും കണ്ടിരിക്കേണ്ട 10 വിനോദസഞ്ചാര പട്ടികയിൽ ഇടം നേടിഹൗസ് ബോട്ടിനേക്കാൾ മികച്ചതാണ് ശിക്കാരയിലെ യാത്ര എന്നും, അത് ചെറിയ ഇടവഴികളിലൂടെ പോകാനും പര്യവേക്ഷണം ചെയ്യാൻ പോലും തനിക്ക് അവസരം നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. മലയാളികളും, വിദേശികളും അവർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. കേരളത്തിലെ ടുറിസം വളരെ മികച്ചതാണ്, മനോഹരമാണ് എന്നൊക്കെയാണ് കൂടുതൽ കമന്റുകളും. View this post on Instagram A post shared by Deanna| Travel | Culture (@sociallywanderful)key word :British vlogger Kerala, Deanna Leigh, Kerala backwaters, viral video, shikara ride, കേരള ടൂറിസംThe post ‘സങ്കൽപ്പിക്കാവുന്നതിലും അപ്പുറം’; കേരളത്തിലെ കായൽ യാത്രയെ പ്രശംസിച്ച് ബ്രിട്ടീഷ് വ്ലോഗർ; വീഡിയോ വൈറൽ appeared first on Kairali News | Kairali News Live.