ബിഹാറിലെ തിരിച്ചടി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അടിയന്തര യോഗം, കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ കെ സി വേണുഗോപാല്‍

Wait 5 sec.

ബിഹാര്‍ തെരഞ്ഞെടുപ്പ് തിരിച്ചടിയില്‍ പ്രതിസന്ധിയിലായി കോണ്‍ഗ്രസ്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെ പങ്കെടുത്തു. തെരഞ്ഞെടുപ്പ് ഫലം വിശ്വസനീയമല്ലെന്നും നിയമപരമായി നേരിടുമെന്നും പറഞ്ഞ കെസി വേണുഗോപാല്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ ഒഴിഞ്ഞുമാറി.തെരഞ്ഞെടുപ്പില്‍ 70ലധികം സീറ്റ് വേണമെന്നും മുന്നണി മര്യാദ പോലും പാലിക്കാതെ സഖ്യസ്ഥാനാര്‍ഥികള്‍ക്കെതിരെ സ്വന്തം നിലയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയതുള്‍പ്പെടെ മഹാഗഡ്ബന്ധനില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് അടിയന്തര യോഗം ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധി തേജസ്വി യാദവുമായും ചര്‍ച്ച നടത്തി. അതേ സമയം തെരഞ്ഞെടുപ്പ് ഫലം വിശ്വസിക്കാന്‍ കഴിയാത്തതെന്നും പരിശോധിക്കുമെന്നും പ്രതികരിച്ച കെസി വേണുഗോപാല്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞു.. എന്നാല്‍ കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങളില്‍ മറുപടി പറയാന്‍ കെസി വേണുഗോപാല്‍ തയ്യാറായില്ല.ALSO READ: ‘കോൺഗ്രസ് എല്ലാ മൂല്ല്യങ്ങളും കൈവിട്ടു, ഗ്രൂപ്പിൽ ഇല്ലാത്തർക്കും പെട്ടിയും തൂക്കി പിറകേ നടക്കാത്തവർക്കും യോഗ്യതയില്ല’: കോ‍ഴിക്കോട് DCC ജനറൽ സെക്രട്ടറി എൻവി ബാബുരാജ് രാജിവെച്ചുഇത്തവണ 6 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ ചേരിതിരിവും സംഘടനാ ദൗര്‍ബല്യവും, സീറ്റ് വിറ്റെന്ന ആരോപണവുമെല്ലാം വലിയ തിരിച്ചടിയാണ് നല്‍കിയത്. അതേ സമയം ബിഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൂടുതല്‍ ആരോപണവുമായി പ്രതിക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരുന്നുണ്ട്. എസ്‌ഐആര്‍ നടപ്പാക്കിയ ശേഷം ബിഹാറില്‍ ഉണ്ടായിരുന്നത് 7 കോടി 42 ലക്ഷം വോട്ടര്‍മാരാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 7 കോടി 45 ലക്ഷം വോട്ടുകളാണ് പോള്‍ ചെയ്തത്. അധികമായി വന്ന 3 ലക്ഷം വോട്ടുകള്‍ എവിടെ നിന്നെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.The post ബിഹാറിലെ തിരിച്ചടി: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ അടിയന്തര യോഗം, കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാതെ കെ സി വേണുഗോപാല്‍ appeared first on Kairali News | Kairali News Live.