തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകം; എം. വി. ജയരാജന്‍

Wait 5 sec.

തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ഇടതു പാര്‍ട്ടികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകമെന്ന് സിപിഐഎം നേതാവ് എം.വി.ജയരാജന്‍ പറഞ്ഞു. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തെ യോഗത്തില്‍ എതിര്‍ത്തു.മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വിളിച്ച യോഗത്തില്‍ ശക്തമായ പ്രതിഷേധമാണ് സിപിഐഎം രേഖപ്പെടുത്തിയത്. ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍ തീവ്ര വോട്ടര്‍പ്പട്ടിക പരിഷ്‌കരണത്തെ യോഗത്തില്‍ എതിര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം മതി തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമെന്നും എന്തിനാണ് ഇത്ര അനാവശ്യമായ വാശിയെന്നും സത്യന്‍ മൊകേരി യോഗത്തില്‍ ചോദിച്ചു.ALSO READ: ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും യുഡിഎഫ് പരസ്യമായി കൂട്ടുപിടിക്കുന്നു: എം വി ഗോവിന്ദൻ മാസ്റ്റർഎന്നാല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങള്‍ പരിശോധിക്കുമെന്നും എവിടെയെങ്കിലും പാളിച്ചകള്‍ വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ യോഗത്തില്‍ മറുപടി നല്‍കി. മുഴുവന്‍ പൗരന്‍മാര്‍ക്കും വോട്ട് ചേര്‍ക്കാന്‍ അവസരം ലഭിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.The post തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ചട്ടുകം; എം. വി. ജയരാജന്‍ appeared first on Kairali News | Kairali News Live.