വീക്കെൻഡ് സ്പെഷ്യൽ: സോഫ്റ്റ് ‘ആലു പൊറോട്ട’ എളുപ്പത്തിൽ തയ്യാറാക്കാം

Wait 5 sec.

നോർത്ത് ഇന്ത്യൻ വിഭവങ്ങൾ എന്നും മലയാളികളുടെ വീക്നെസ് ആണ്. അങ്ങനെ പല വിഭവങ്ങളും നമ്മൾ വീട്ടിൽ പരീക്ഷിക്കാറുണ്ട്. നല്ല ഡബ സ്റ്റൈൽ ഇൽ നല്ല കിടിലൻ ആലു പൊറോട്ട പരീക്ഷിച്ചാലോ?ആവശ്യ സാധനങ്ങൾ:ഉരുളകിഴങ്ങ് – 2 ( പുഴുങ്ങി നന്നായി പൊടിച്ചു എടുക്കുക )ചെറിയ സവാള – 1 (പൊടിയായി അരിഞ്ഞത്)പച്ചമുളക് – 2 (പൊടിയായി അരിഞ്ഞത് )വെളുത്തുള്ളി – 2 എണ്ണം (പൊടിയായി അരിഞ്ഞത് )മുളകുപൊടി – ആവശ്യത്തിന്മല്ലിപ്പൊടി – ആവശ്യത്തിന്മഞ്ഞൾപ്പൊടി – ആവശ്യത്തിന്പെരുംജീരകം – 1 ടീസ്പൂൺഎണ്ണ – ആവശ്യത്തിന്ഉപ്പ് – ആവശ്യത്തിന്നെയ്യ്- 2 ടേബിൾസ്പൂൺഗോതമ്പുപൊടി – 1 കപ്പ്വെള്ളം – ആവശ്യത്തിന്ഉണ്ടാക്കുന്ന വിധം:ആദ്യം ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച ശേഷം പെരും ജീരകം പൊട്ടിച്ച ശേഷം അരിഞ്ഞ് വെച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി എന്നിവ ചേർത്ത നന്നായി വഴറ്റുക. അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർക്കുക. ശേഷം പുഴുങ്ങി പൊടിച്ച് വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയുക. ചെറിയ തീയിൽ വെയ്ക്കാൻ ശ്രദ്ധിക്കണം. ആവശ്യത്തിന് ഉപ്പും ചേർത്ത് ഇറക്കി വെയ്ക്കാം. അടുത്തതായി ചപ്പാത്തിക്ക് മാവ് കുഴയ്ക്കാം. ശേഷം പരത്തി എടുക്കക. അതിലേക്ക് ഉരുളകളാക്കി മസാല വെച്ച് കൊടുക്കുക. ശേഷം മസാല മാവിനകത്ത് വരുന്ന രൂപേണ കൈക്കൊണ്ട് പരത്തി എടുക്കുക. ആവശ്യത്തിന് നെയ്യ് ചേർത്ത് നന്നായി ചുട്ടെടുക്കാം.key words : aloo paratha recipe, easy breakfast recipe, weekend breakfast, ആലു പൊറോട്ടThe post വീക്കെൻഡ് സ്പെഷ്യൽ: സോഫ്റ്റ് ‘ആലു പൊറോട്ട’ എളുപ്പത്തിൽ തയ്യാറാക്കാം appeared first on Kairali News | Kairali News Live.