കോഴിക്കോട് കോര്‍പറേഷനിലെ 23 സീറ്റുകളില്‍ ലീഗ് പട്ടിക

Wait 5 sec.

കോഴിക്കോട് | യൂത്ത് ലീഗ് ദേശീയ സെക്രട്ടറി ആശിഖ് ചെലവൂർ, സംസ്ഥാന സെക്രട്ടറിമാരായ ടി പി എം ജിഷാൻ, അഡ്വ. ഫാത്വിമ തഹ്‌ലിയ ഉൾപ്പെടെ കോർപറേഷനിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.ലീഗ് മത്സരിക്കുന്ന 25 സീറ്റുകളിൽ 23 സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പുത്തൂർ, കോവൂർ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.മൂന്നാലിങ്കൽ, മുഖദാർ തുടങ്ങിയ സ്ഥലങ്ങളിൽ തർക്കം നിലനിന്നിരുന്നു. ലീഗ് നേതാവ് സഫരി വെള്ളയിലാണ് മൂന്നാലിങ്കലിൽ സ്ഥാനാർഥിയായത്. മുഖദാറിൽ സമവായ സ്ഥാനാർഥിയായി ടി പി എം ജിഷാനെയും പ്രഖ്യാപിച്ചു.യുവത്വത്തിനും പരിചയ സമ്പന്നതക്കും പരിഗണന നൽകിയാണ് മുസ്‌ലിം ലീഗ് സ്ഥാനാർഥികളെ ജില്ലാ പാർലിമെന്ററി ബോർഡ് പ്രഖ്യാപിച്ചത്.ആശിഖ് ചെലവൂർ (ചെട്ടിക്കുളം), ജബ്ബാർ (പൂളക്കടവ്), സാജിത ഗഫൂർ (മൂഴിക്കൽ), സിദ്ദീഖ് മായനാട് (മായനാട്), കവിത അരുൺ (കൊമ്മേരി), ഷനീമ മുഹ്സിൻ (പൊക്കുന്ന്), പി സക്കീർ (കിണാശ്ശേരി), അർഷുൽ അഹ്്മദ് (പന്നിയങ്കര), ആഇശാബി പാണ്ടികശാല (തിരുവണ്ണൂർ), ശമീൽ തങ്ങൾ (അരീക്കാട്), വി പി ഇബ്‌റാഹീം (നല്ലളം), മുല്ലവീട്ടിൽ ബീരാൻ കോയ (കൊളത്തറ), മുനീർ എം ടി (കുണ്ടായിത്തോട്), കെ കെ സുരേഷ് സ്വത. (ബേപ്പൂർ), സി നൗഫൽ (അരക്കിണർ), ശ്രീകല (മാത്തോട്ടം), സൈഫുന്നിസ (പയ്യാനക്കൽ), ഫസ്‌ന ശംസുദ്ദീൻ (നദി നഗർ), ടി പി എം ജിഷാൻ (മുഖദാർ), അഡ്വ. ഫാത്വിമ തഹ്‌ലിയ (കുറ്റിച്ചിറ), എ സഫറി (മൂന്നാലിങ്ങൽ) സൗഫിയ എൻ പി (വെള്ളയിൽ), എസ് വി മുഹമ്മദ് ഷൗലിഖ് (പുതിയങ്ങാടി).മൊകേരി ഡിവിഷനിലും സ്ഥാനാർഥിയായികോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മൊകേരി ഡിവിഷനിലേക്ക് മുസ്‌ലിം ലീഗ് സ്ഥാനാർഥിയായി ആഇശ നടുക്കണ്ടിയെ ജില്ലാ പാർലിമെന്ററി ബോർഡ് പ്രഖ്യാപിച്ചു. നേരത്തേ ലീഗ് മത്സരിക്കുന്ന പത്ത് ഡിവിഷനുകളിലേക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നു.ആകെ 11 സീറ്റുകളിലാണ് ലീഗ് മത്സരിക്കുന്നത്. മറ്റ് 14 ഡിവിഷനുകളിൽ കോൺഗ്രസ്സും ഓരോ ഡിവിഷനുകളിൽ വീതം സി എം പിയും കേരള കോൺഗ്രസ്സും ആർ എം പിയും ജനവിധി തേടും.ആറ് വാർഡുകളിൽ കൂടി കോൺഗ്രസ്സ് സ്ഥാനാർഥികളായികോഴിക്കോട്  കോർപറേഷനിലേക്കുള്ള മൂന്നാം ഘട്ട സ്ഥാനാർഥികളുടെ പട്ടിക കോൺഗ്രസ്സ് പുറത്തുവിട്ടു. ആറ് വാർഡുകളിലെ സ്ഥാനാർഥികളുടെ പേരുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. അഥീന എം (വേങ്ങേരി), മുരളി ബേപ്പൂർ (ബേപ്പൂർ പോർട്ട്), ഷിമി കൃഷ്ണൻ (മാറാട്), രശ്മി ദാസ് (നടുവട്ടം ഈസ്റ്റ്), അഗ്‌നിവേശ് എസ് ചേറോത്ത് (നടക്കാവ്), എം ഷിബു (ചക്കോരത്തുകുളം).കോർപറേഷനിൽ 49 സീറ്റുകളിലേക്കാണ് കോൺഗ്രസ്സ് മത്സരിക്കുന്നത്. ആദ്യഘട്ടത്തിൽ 22ഉം രണ്ടാം ഘട്ടത്തിൽ 15ഉം സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഇനി ആറ് സീറ്റുകളിലേക്ക് കൂടി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.